Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലുള്ള വാക്പയറ്റ് തുടരുന്നു... ചെന്നിത്തല പറയുന്നത് നാട്ടുകാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ പഞ്ചായത്തില്‍ സജി ചെറിയാന് 2300 വോട്ടും ബൂത്തിലെ 457 വോട്ടില്‍ 280തും എല്‍.ഡി.എഫിന്റെ പെട്ടിയില്‍ വീണെന്നും പിണറായി

31 MAY 2018 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

കഴിഞ്ഞ കുറേ ദിവസമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നടത്തിവരുന്ന വാക്‌പോര് തുടരുന്നു. പ്രതിപക്ഷനേതാവ് സര്‍ക്കാരിനെതിരെ പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ നാട്ടുകര്‍ പോലും വിശ്വസിക്കാത്തതും അംഗീകരിക്കാത്തതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തില്‍ 2300 വോട്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ലഭിച്ചത്. അദ്ദേഹത്തിന്റെ വീടിരിക്കുന്ന ബൂത്തില്‍ 457 വോട്ടാണ് ആകെ പോള്‍ ചെയ്തത്. അതില്‍ 280തും സജി ചെറിയാന് ലഭിച്ചു. അതിനാല്‍ സര്‍ക്കാരിനെതിരെ നടത്തുന്ന അപവാദപ്രചരണങ്ങള്‍ അദ്ദേഹത്തിന്റെ വീടിന് നാല് ചുറ്റും ഉള്ളവര്‍ പോലും വിശ്വസിക്കുന്നില്ല എന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ജനങ്ങളോട് ഉത്തരം പറയേണ്ടാത്ത ചിലര്‍ സര്‍ക്കാരിനെതിരെ അപകീര്‍ത്തിപരമായ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. അവര്‍ക്കുള്ള തിരിച്ചടി കൂടിയാണ് ചെങ്ങന്നൂരിലെ വിധിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി 24 മണിക്കൂര്‍ തികയും മുമ്പ് സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്ന് ആരോപിച്ചയാളാണ് പ്രതിപക്ഷനേതാവ്. ഇത്തരത്തില്‍ മന്ത്രിസഭയ്‌ക്കെതിരെ നടത്തിയ അടിസ്ഥാനരഹിതമായ അപവാദപ്രചരണത്തിനുള്ള തിരിച്ചടിയാണ് ചെങ്ങന്നൂരില്‍ കിട്ടിയത്. മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. മന്ത്രിസഭ ഇല്ലാതാക്കണം എന്നാണ് ഇവരെല്ലാം ആഗ്രഹിക്കുന്നത്. ഇത് ദുരിദ്ദേശത്തോടെയുള്ള രാഷ്ട്രീയമാണ്. അത് കേരള ജനത തിരിച്ചറിഞ്ഞെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. 

മുഖ്യമന്ത്രി രാജാവാണോ, അദ്ദേഹത്തിന് അകമ്പടിയായി 15 വാഹനങ്ങള്‍ എന്തിനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമര്‍ശനം നടത്തിയിരുന്നു. കോട്ടയത്ത് ദുരഭിമാനകൊലക്ക് ഇരയായ കെവിന്റെ ഭാര്യ പരാതി നല്‍കാനെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളതിനാല്‍ പറ്റില്ലെന്നും അത് കഴിഞ്ഞ് പരിശോധിക്കാമെന്നും ഗാന്ധിനഗര്‍ എസ്.ഐ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. ഇക്കാര്യം മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ചെന്നിത്തല വിടുവായത്തം പറയുന്നയാളാണെന്നും അദ്ദേഹത്തിന് പ്രതിപക്ഷനേതാവിന്റെ സ്ഥാനം അറിയില്ലെന്നും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

തൊട്ടുപിന്നിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, മുഖ്യമന്ത്രിക്ക് സമനിലതെറ്റിയെന്നും അദ്ദേഹം പറയുന്നത് വിഡ്ഢിത്തമാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയല്ല, മഹാരാജാവ് ആയാലും പറയാനുള്ളത് പറയുമെന്നും അത് ജനങ്ങളോടുള്ള ഉത്തരവാദിത്തമാണെന്നും ചെന്നിത്തല ആഞ്ഞടിച്ചു. മാധ്യമങ്ങള്‍ നാടിനെ അപമാനിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ല, മുഖ്യമന്ത്രിയാണ് ജനങ്ങളെ അപമാനിക്കുന്നത്. മാധ്യമങ്ങളുടെ ജാഗ്രത കൊണ്ടാണ് സമൂഹത്തില്‍ പല കുറ്റകൃത്യങ്ങളും നടക്കാത്തതെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ അതിരൂക്ഷവിമര്‍ശനം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (3 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (3 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (3 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (3 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (3 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (3 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (4 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (4 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (5 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (5 hours ago)

Malayali Vartha Recommends