ആരു പറഞ്ഞു സിനിമാ നിർമ്മാണത്തിന് പോയെന്ന്? പാർട്ടി പറയട്ടെ? അസീസ് ചേട്ടൻ പലതും പറയും പ്രേമചന്ദ്രനല്ലാതെ മറ്റാര്?

അതേ സമയം ആർ എസ് പിയിലെ നേതൃമാറ്റം ഉറപ്പിച്ച് എ.എഅസീസ് കഴിഞ്ഞ ദിവസം മലയാളി വാർത്തയോട് പ്രതികരിച്ചിരുന്നു. അടുത്തമാസം തന്നെ താൻ സംസ്ഥാന സെക്രട്ടറി പദവി ഒഴിയുമെന്നും ഷിബുബേബിജോൺ സെക്രട്ടറിയാകുമെന്നും അസീസ് പറഞ്ഞു. വയസ് 81 ആയി ഇനി വയ്യ, സിനിമാ നിർമ്മാണവുമായി നടക്കുന്ന ഷിബുവിന് അത് കഴിയുമെന്നും അസീസ് മലയാളി വാർത്തയോട് പറഞ്ഞു.
കേവലം പാർലമെൻറ് സീറ്റിനുവേണ്ടി ആർഎസ്പി ഇടതുമുന്നണി വിട്ടപ്പോൾ പാർട്ടിക്ക് നഷ്ടമായത് ദേശീയ പാർട്ടി പദവിയും തനിക്ക് നഷ്ടമായത് മന്ത്രിസ്ഥാനവുമെന്നും അസീസ് തുറന്നടിച്ചു. എല്ലാം തൻ്റെ കയ്യിലിരുപ്പു കൊണ്ടാണെന്നും അസീസിൻ്റെ ഏറ്റുപറച്ചിൽ. പാർലമെന്ർ് സീറ്റിൽ ഇനിയും പ്രേമചന്ദ്രൻ തന്നെ നിൽക്കുമെന്നും മഹാരഥൻമാർക്ക് പോലും കാലിടറിയിട്ടുണ്ടെന്നും എന്തും സംഭവിക്കാമെന്നും അദ്ദേഹം തുറന്നടിച്ചു.
ഇരവിപുരം നിയമസഭാ സീറ്റിൽ നിൽക്കാൻ ലീഗിന് സ്ഥാനാർത്ഥി ഇല്ലെന്നും അദ്ദേഹം മലയാളിവാർത്തയോട് തുറന്നടിച്ചു. മരണം വരെ പൊതുപ്രവർത്തന രംഗത്ത് തുടരുമെന്നും അദ്ദേഹം മലയാളി വാർത്തയോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ബിനുപളളിമൺhttps://www.facebook.com/Malayalivartha