കുവൈത്തിൽ ചെറിയ പ്രാര്‍ത്ഥനാലയങ്ങള്‍ പള്ളികളായി മാറ്റുന്നതിന് നിയന്ത്രണം; പള്ളികളുടെ പെരുപ്പം കുറയ്ക്കാൻ മാനദണ്ഡങ്ങളുമായി ഔകാഫ് മന്ത്രാലയം

കുവൈത്തിൽ വ്യകതമായ മാനദണ്ഡങ്ങൾ പാലിക്കാതെ ചെറിയ പ്രാര്‍ത്ഥനാലയങ്ങള്‍ പള്ളികളായി മാറ്റുന്നതിന് കുവൈത്ത് നിയന്ത്രണം ഏർപ്പെടുത്തിയാതായി റിപ്പോട്ടുകൾ. സ്വകാര്യ വ്യക്തികള്‍ അടുത്തടുത്തായി പള്ളികൾ സ്ഥാപിക്കുന്നത് രാജ്യത്തെ പള്ളിപരിപാലന സംവിധാനത്തിന് ദോഷം ചെയ്യുന്നതായാണ് ഔകാഫ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ .
അതേസമയം പള്ളികളിൽ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ അഞ്ഞൂറ് വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുമുണ്ടാകണമെന്നും ഔകാഫ് മന്ത്രാലയം വ്യക്തമാക്കി.
പള്ളികളുടെ എണ്ണം കൂടുന്നതോടെ ഗതാഗതക്കുരുക്കു പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട് . ഇതെല്ലാം കണക്കിലെടുത്താണ് പള്ളികളുടെ പെരുപ്പം കുറക്കാന്‍ മതകാര്യ വകുപ്പ് തീരുമാനിച്ചത്. വിശ്വാസികളെ വിഭജിക്കുന്നു എന്നതിനോടൊപ്പം ഗതാഗതക്കുരുക്കു പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. പുതിയ പള്ളികള്‍ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ണയിച്ച് കൊണ്ട് ഔഖാഫ് മന്ത്രി ഡോ. ഫഹദ് അല്‍ അഫാസി കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു.
https://www.facebook.com/Malayalivartha


























