Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...


ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...


അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

അറഫാ സംഗമത്തിന് തുടക്കമാകുന്നു... ഉച്ചമുതല്‍ സൂര്യാസ്തമയം വരെ തുടരും, ഇരുപതു ലക്ഷത്തിലേറെ ഹാജിമാര്‍ ചരിത്ര ഭൂമിയില്‍ സംഗമിക്കും

20 AUGUST 2018 08:54 AM IST
മലയാളി വാര്‍ത്ത

അറഫാ സംഗമത്തിന് ഇന്ന് തുടക്കമാകുന്നു. ഇരുപതുലക്ഷത്തിലേറം വിശ്വാസികള്‍ ഇന്ന് ചരിത്രഭൂമിയില്‍ സംഗമിക്കും. വിവിധ ദേശവാസികള്‍ ഒന്നാകുന്ന മനുഷ്യ മഹാസംഗമത്തിന് അറഫ മൈതാനം ഒരിക്കല്‍ക്കൂടി സാക്ഷിയാകുമിന്ന്. ലോകത്തിന്റെ പല പല സ്ഥലങ്ങളില്‍ നിന്ന് നാഥന്റെ വിരുന്നുകാരനാവാന്‍ പുറപ്പെട്ടിറങ്ങിയ തീര്‍ഥാടകലക്ഷങ്ങള്‍ കാത്തിരുന്ന സുദിനമാണിന്ന്. ലളിതമായ വസ്ത്രങ്ങളണിഞ്ഞ്, മൃദുമാനസനായി ദൈവസന്നിധിയില്‍ വന്നണഞ്ഞ് വിതുമ്പിക്കേഴാന്‍ എത്തിയ 20 ലക്ഷത്തിലധികം വിശ്വാസികളാണ് ചരിത്രഭൂമിയില്‍ ഇന്ന് സംഗമിക്കുന്നത്.
ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രാര്‍ഥിക്കാന്‍ സൗകര്യമുള്ള അറഫയിലെ നമീറ മസ്ജിദ് തിങ്കളാഴ്ച പുലരും മുമ്പുതന്നെ നിറഞ്ഞുകവിഞ്ഞു. മുഹമ്മദ് നബി മനുഷ്യകുലത്തിന്റെ വിമോചന പ്രഖ്യാപനം നിര്‍വഹിക്കാന്‍ കയറിനിന്ന ജബലുര്‍റഹ്മയും നേരം പുലരും മുമ്പേ തീര്‍ഥാടകസമുദ്രത്തില്‍ മുങ്ങി. മിനായില്‍നിന്നുള്ള തെരുവുകള്‍ ഞായറാഴ്ച രാത്രിയോടെ 13 കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്കൊഴുകുന്ന കാഴ്ചയായിരുന്നു. 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്' എന്നു തുടങ്ങുന്ന നാഥനെ വാഴ്ത്തുന്ന തല്‍ബിയത്ത് മന്ത്രങ്ങളുമായാണ് തീര്‍ഥാടകര്‍ അറഫയിലേക്കൊഴുകുന്നത്. മുഴുവന്‍ തീര്‍ഥാടകരും ഉച്ചയോടെ അറഫയില്‍ സംഗമിക്കും. നോക്കെത്താദൂരം മനുഷ്യസാഗരമാവും പിന്നെയിവിടം. ഉച്ചക്കും വൈകുന്നേരവുമുള്ള നമസ്‌കാരങ്ങള്‍ ഇവിടെ ഒരുമിച്ച് നിര്‍വഹിക്കും.

ഉച്ച മുതല്‍ അസ്തമയം വരെ അറഫയില്‍ നില്‍ക്കലാണ് ഹജ്ജിന്റെ മുഖ്യ ചടങ്ങ്. മനമുരുകിയ പ്രാര്‍ഥനയുടെയും കീര്‍ത്തനങ്ങളുടെയും മണിക്കൂറുകള്‍. നമീറ പള്ളിയില്‍ നടക്കുന്ന അറഫ പ്രഭാഷണത്തിന് തീര്‍ഥാടകര്‍ കാതോര്‍ക്കും. അറഫയിലെ പ്രാര്‍ഥനകള്‍ കഴിഞ്ഞ് സൂര്യാസ്തമയമാകുമ്പോള്‍ മുസ്ദലിഫയിലെത്തി അവിടെ വിശ്രമിക്കും. ഇശാമഗ്‌രിബ് നമസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കും. ദുല്‍ഹജ്ജ് 10 പുലരുന്നതോടെ മിനായിലെ കൂടാരങ്ങളിലേക്ക് തിരിച്ചുപോവും. അവിടെ രാത്രി താമസിച്ചാണ് പിന്നീടുള്ള കര്‍മങ്ങള്‍.

അറഫ സംഗമത്തിന് വമ്പിച്ച ഒരുക്കമാണ് അധികൃതര്‍ നടത്തിയത്. ഞായറാഴ്ച അര്‍ധരാത്രിയോടെ മിനായില്‍നിന്ന് മശാഇര്‍ ട്രെയിനുകള്‍ അറഫയിലേക്ക് സര്‍വിസ് തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള 68,000 ഹാജിമാര്‍ക്കാണ് ഇത്തവണ ട്രെയിന്‍ സൗകര്യം ലഭിച്ചത്. ബാക്കിയുള്ളവര്‍ക്ക് ബസിലാണ് യാത്ര. 40 ഡിഗ്രിക്ക് മുകളിലാണ് അന്തരീക്ഷ ഊഷ്മാവ്. ചൂട് ശമിപ്പിക്കാന്‍ അറഫയിലുടനീളം കൃത്രിമ ചാറ്റല്‍മഴക്ക് വാട്ടര്‍സ്‌പ്രെയറുകള്‍ സജ്ജമാണ്. ഹാജിമാര്‍ക്ക് കുടകളും നല്‍കിയിട്ടുണ്ട്. അറഫയിലെ കിങ് ഫൈസല്‍ പാലത്തിനു സമീപ0 രണ്ടു മെട്രോ സ്‌റ്റേഷനുകള്‍ക്ക് അടുത്താണ് ഇന്ത്യന്‍ ഹാജിമാര്‍ക്ക് സ്ഥലം നിശ്ചയിച്ചത്. മിനായിലെ തമ്പുകളില്‍ നിന്ന് നന്നേ പുലര്‍ച്ചെ മുതല്‍ തീര്‍ത്ഥാടകര്‍ പതിനെട്ട് കിലോമീറ്റര്‍ അകലെയുള്ള അറഫാ സമതലത്തിലേക്ക് പോകും. എല്ലാം ഏറ്റുപറഞ്ഞ് പാപമോചനം തേടുന്ന പ്രാര്‍ഥനയാണ് അറഫയില്‍ തീര്‍ഥാടകര്‍ നടത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൃഥ്വിരാജിന്റെ ആക്ഷന്‍ ക്രൈം ത്രില്ലര്‍ തിയറ്ററുകളിലെത്തി  (3 minutes ago)

സ്വര്‍ണം പവന് 3,160 രൂപ കൂടി 1,16,800 രൂപയായി  (6 minutes ago)

പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...  (36 minutes ago)

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (1 hour ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (1 hour ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (1 hour ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (2 hours ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (2 hours ago)

അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (3 hours ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (3 hours ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (4 hours ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (4 hours ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (4 hours ago)

Malayali Vartha Recommends