പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി 'കറിച്ചട്ടി' ഗ്രൂപ്പും; ദുബായിലെ അഞ്ചു ശാഖകളിലെ വരുമാനം പൂർണ്ണമായും മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് ഗ്രൂപ്പ് 'കറിച്ചട്ടി' രംഗത്തെത്തിയിരിക്കുകയാണ്. 'കറിച്ചട്ടി' ഗ്രൂപ്പിന്റെ ദുബായിലെ അഞ്ചു ശാഖകളിലെ ഒരു ദിവസത്തെ വരുമാനം പൂർണ്ണമായും മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറാനാണ് തീരുമാനം.
റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്ന ഉപഭോക്താക്കള്‍ ബില്‍ തുക ക്യാഷറെ ഏല്‍പിക്കുന്നതിന് പകരം ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കും.
ഗ്രൂപ്പിന് കീഴില്‍ കറാമ, ഖുസൈസ്, അജ്മാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കറിച്ചട്ടി, ദേ ഫിഷ് റെസ്റ്റോറെന്റുകള്‍ ഫ്രൂട്‌ലാന്‍ഡ് കഫറ്റീരിയ എന്നീ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങളില്‍ നിന്നുള്ള ഒരുദിവസത്തെ വരുമാനമാണ് പ്രളയദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നത്.
https://www.facebook.com/Malayalivartha



























