അറഫാ ദിനത്തില്‍ ബാലന് അപ്രതീക്ഷിതമായി ആരോഗ്യ പ്രശ്‌നം ; കുഞ്ഞു തീര്‍ഥാടകന് ഹൃദയ ശസ്ത്രക്രിയ

മിനാ സോമാലിയയില്‍ നിന്ന് എത്തിയ കുഞ്ഞു തീര്‍ഥാടകന് സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയ നടത്തുന്നു. മാതാപിതാക്കള്‍ക്കൊപ്പം ഹജിനെത്തിയ നാലു വയസ്സുകാരന്‍ അബ്ദുല്ല മുഹമ്മദിനാണ് ഓപ്പറേഷന്‍ നടത്തുന്നതിന് നിശ്ചയിച്ചത്. അറഫാ ദിനത്തില്‍ ബാലന് അപ്രതീക്ഷിതമായി ആരോഗ്യ പ്രശ്‌നം നേരിടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയില്‍ ജന്മനാ ഹൃദയത്തില്‍ തകരാറുള്ളതായി വ്യക്തമായി.
മക്ക മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ഉമ്മുല്‍ ഖുറാ കാര്‍ഡിയാക് സെന്ററില്‍ വെച്ച് അടുത്തയാഴ്ച ബാലന് ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആഞ്ചിയോഗ്രാം നടത്തിയതിലൂടെ ബാലന്റെ ആരോഗ്യനില താല്‍ക്കാലികമായി ഭദ്രമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ബാലന്‍ ഇപ്പോള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പരിചരണത്തിലാണുള്ളത്.
https://www.facebook.com/Malayalivartha


























