ഞങ്ങൾ കേരളത്തോടൊപ്പം... പ്രളയത്തിൽ മുങ്ങിയ കേരളത്തിന് പിന്തുണയുമായി ദുബായ് പൊലീസും... വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് പിന്തുണയുമായി ദുബായ് പൊലീസും. ഞങ്ങൾ കേരളത്തോടൊപ്പം എന്ന പേരിൽ ദുബായ് പൊലീസിന്റെ വീഡിയോ സന്ദേശം പുറത്തിറങ്ങിയത്. ദുബായ് പൊലീസും യു.എ.ഇ സർക്കാരും ചേർന്ന് നിർമ്മിച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്.
പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്ന ഇന്ത്യൻ സെെന്യത്തിന്റെ ദൃശ്യങ്ങൾ സഹിതം ഉൾക്കൊള്ളിച്ചാണ് വീഡിയോ തയ്യാറിക്കിയിരിക്കുന്നത്. ദുബായ് പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ അബ്ദുൽ അസീസിന്റെ മലയാളത്തിലുള്ള സന്ദേശവും വീഡിയോയിലുണ്ട്. കെെവിടരുത് നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടെന്നാണ് വീഡിയോയിൽ പറയുന്നത്. കേരളത്തിന് 700 കോടി സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീഡിയോ ഇപ്പോൾ വെെറലാകുന്നത്.
https://www.facebook.com/Malayalivartha


























