പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; ദുരിതാശ്വാസത്തിനായി 175 ടണ്‍ സാധനങ്ങളുമായി സ്‌കൈ കാര്‍ഗോയുടെ 13 വിമാനങ്ങൾ കേരളത്തിലേയ്ക്ക്

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി എമിറേറ്റ്‌സ് എയര്‍ലൈന്‍സും രംഗത്തെത്തിയിരിക്കുകയാണ്. ദുബായുടെ ഔദ്ദ്യോഗിക എയര്‍ലൈന്‍ കമ്പനി എമിറേറ്റ്സ് ദുരിതാശ്വാസത്തിനായി 175 ടണ്‍ സാധനങ്ങള്‍ കേരളത്തിലെത്തിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.
എമിറേറ്റ്‌സിന്റെ കാര്‍ഗോ വിഭാഗമായ സ്‌കൈ കാര്‍ഗോയുടെ 13 വിമാനങ്ങളാണ് കേരളത്തിലേക്ക് വരുന്നത്. യുഎഇയിലെ വിവിധ സംഘടനകളും വ്യവസായ സ്ഥാപനങ്ങളും നല്‍കിയ ദുരിതാശ്വാസ സാമഗ്രികളാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്.
പുതപ്പുകള്‍, ഡ്രൈ ഫുഡ്, ജീവന്‍ രക്ഷാ ബോട്ടുകള്‍ തുടങ്ങിയവ തിരുവനന്തപുരം വിമാനത്താവളത്തിലായിരിക്കും എത്തിക്കുന്നത്. പിന്നീട് ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രാദേശിക സംഘടനകള്‍ക്ക് കൈമാറും.
https://www.facebook.com/Malayalivartha


























