ഹജ് കര്‍മ്മത്തിനിടെ തീര്‍ഥാടകന്‍ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ എടുത്തുചാടി ജീവനൊടുക്കി

മക്കയില്‍ ഹജ് കര്‍മ്മത്തിനിടെ തീര്‍ഥാടകന്‍ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ആതമഹത്യ ചെയ്തു. ഹറമിന്റെ രണ്ടാം നിലയില്‍നിന്ന് മതാഫിലേക്ക് എടുത്തുചാടുകയായിരുന്നു. ഇറാഖി തീര്‍ത്ഥാടകനാണ് ജീവനൊടുക്കിയത്. മതാഫില്‍ തവാഫ് ചെയ്യുകയായിരുന്ന രണ്ടു തീര്‍ത്ഥാടകര്‍ക്കും പരിക്കേറ്റു.
ഇവരുടെ പരിക്ക് സാരമുള്ളതല്ല. ഇവരുടെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. തീര്‍ത്ഥാടകന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് നീക്കി. മതാഫില്‍ ഇയാളുടെ മൃതദേഹം കിടക്കുന്നതിന്റെ ചിത്രം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
https://www.facebook.com/Malayalivartha


























