തിരക്കേറിയ റോഡില്‍ സിംഹം കുവൈറ്റില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു സിംഹത്തെ കണ്ടത് കബാദ് ജില്ലയിലെ റസിഡന്‍ഷ്യല്‍

കുവൈറ്റ് സിറ്റിയിലൂടെ അലഞ്ഞുതിരിയുന്ന സിംഹത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ച് കുവൈറ്റ് ലൈവ്‌സ്‌റ്റോക് അധികൃതര്‍. ആരോ രഹസ്യമായി വളര്‍ത്തിയ സിംഹം എങ്ങനെയോ രക്ഷപെട്ട് നഗരത്തിലെത്തിയതാകാമെന്നാണ് അധികൃതര്‍ പറയുന്നത്.
കുവൈറ്റ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം കബാദ് ജില്ലയിലെ റസിഡന്‍ഷ്യല്‍ ഏരിയയിലാണ് സിംഹത്തെ കണ്ടത്. വിവരമറിഞ്ഞ ഉടന്‍ സുരക്ഷാ ജീവനക്കാരും എന്‍വയോണ്‍മെന്റ് പോലീസും സ്ഥലത്തെത്തി സിംഹത്തെ പിടികൂടി. മയക്കുവെടി വച്ചാണ് സിംഹത്തെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























