പ്രതിസന്ധികളും അതിജീവന വഴികളും പാഠ്യപദ്ധതിയിൽ; ഖത്തർ ഉപരോധം പാഠപുസ്തകമാക്കാനൊരുങ്ങുന്നു

ഖത്തർ ഉപരോധക്കാലത്ത് പഠിച്ച പാഠങ്ങളും, ഉപരോധത്തെ നേരിട്ട വഴികളും പാഠ്യപദ്ധതിയില്‍ ഉൾപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാൻ സഹായകമായ ഒട്ടനവധി നിർദ്ദേശങ്ങളാകും ഇത്തരം ഒരു അനുഭവത്തിലൂടെ അധികൃതർക്ക് പകർന്നു നൽകാനാവുക.
ഖത്തർ ഇറാനുമായി കൂട്ടുചേർന്നു തീവ്രവാദികളെ സഹായിച്ചു എന്ന് ആരോപിച്ചു കഴിഞ്ഞ ജൂൺ 5 ന് സൗദിയുടെ നേതൃത്വത്തിലാണ് ബഹ്റൈൻ, യു എ ഇ എന്നീ രാജ്യങ്ങൾ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതും അതിർത്തികൾ അടച്ചതും.
നിരവധി നല്ല പാഠങ്ങളാണ് ഉപരോധത്തിലൂടെ ഖത്തറിന് പഠിക്കാനായത്. ആത്മവിശ്വാസം, രാജ്യസ്‌നേഹം,ദൈവത്തിലുള്ള ആശ്രയത്വം, ഭരണകൂടത്തിലുള്ള വിശ്വാസം തുടങ്ങിയവ ഊട്ടിയുറപ്പിക്കാന്‍ ഇക്കാലത്ത് ജനങ്ങള്‍ക്കായിട്ടുണ്ട്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനാവശ്യമായ ഘടകങ്ങളാണ് ഇവയെന്നും, അതിനാല്‍ തന്നെ ഉപരോധക്കാലത്തെ അനുഭവങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ മുഹമ്മദ് അബ്ദുല്‍ വഹദ് അലി അല്‍ ഹമ്മാദി പറഞ്ഞു.
രണ്ട് ഭാഗങ്ങളിലായിട്ടായിരിക്കും ഇവ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്. ആദ്യഭാഗം പാഠ്യപദ്ധതിയുടെ ആദ്യ സെമസ്റ്ററിലും ,കൂടുതല്‍ ഭാഗങ്ങള്‍ രണ്ടാം സെമസ്റ്ററിലും ഉള്‍പ്പെടുത്തുന്നത്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ശേഷി വികസിപ്പിക്കുകയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയുമാണ് പാഠ്യപദ്ദതി പരിഷ്‌ക്കരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. മുന്‍കാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കും.
https://www.facebook.com/Malayalivartha


























