കുവൈത്തിലേക്കുള്ള കുടുംബ സന്ദര്‍ശന വിസയില്‍ വൻ അഴിച്ചുപണി; ഇനിമുതൽ മാതാപിതാക്കള്‍ അടക്കമുള്ള അടുത്ത ബന്ധുക്കളെ കൊണ്ട് വരുന്നതിന് അനുവാദമില്ല

കുവൈത്തിലേക്കുള്ള കുടുംബ സന്ദര്‍ശന വിസയില്‍ പുതിയ നിയന്ത്രണവുമായി ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. കുടുംബ സന്ദര്‍ശന വിസ ഭാര്യക്കും മക്കള്‍ക്കും മാത്രമായി നല്‍കാനാണ് അധികൃതരുടെ തീരുമാനം. കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം, സാമൂഹിക തൊഴില്‍ മന്ത്രാലയം,വാണിജ്യ വ്യവസായ മന്ത്രാലയങ്ങള്‍ സംയോജിച്ചാണ് നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.
രാജ്യത്ത് നിലവിലുള്ള സ്വദേശി വിദേശി ജനസംഖ്യയില്‍ നിലനില്‍ക്കുന്ന അസന്തുലിതത്വം പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. മുൻപ് കുടുംബ സന്ദര്‍ശന വിസയില്‍ മാതാപിതാക്കള്‍ അടക്കം അടുത്ത ബന്ധുക്കളെ കൊണ്ട് വരുന്നതിന് വിദേശികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. കൂടാതെ വിസയുടെ കാലാവധി നീട്ടാനും അനുവദിച്ചിരുന്നു. എന്നാല്‍ ഇവയ്‌ക്കെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍.
പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നിലവില്‍ 32 ലക്ഷം വിദേശികളും 14 ലക്ഷം സ്വദേശികളുമാണ് കുവൈറ്റില്‍ താമസിക്കുന്നത്. അതായത് 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമാണ് ഇപ്പോള്‍ കുവൈറ്റില്‍ ഉള്ളത്. ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാനാണ് പുതിയ നടപടി.
https://www.facebook.com/Malayalivartha

























