കുവൈത്തില്‍ സിഗററ്റ് കുറ്റി വലിച്ചെറിഞ്ഞാല്‍ കൊടുക്കേണ്ട്ത് 50 ദിനാര്‍; മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള തൊട്ടികളില്‍ തന്നെ നിക്ഷേപിക്കണം. അല്ലെങ്കില്‍ പിഴ അടയ്ക്കുകയോ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുകയോ മാത്രമാണ് വഴിയുള്ളൂ

കുവൈത്തില്‍ സിഗററ്റ് കുറ്റി വലിച്ചെറിഞ്ഞാല്‍ 50 ദിനാര്‍ പിഴ അടയ്‌ക്കേണ്ടിവരും. കാറില്‍നിന്ന് സിഗററ്റ് കുറ്റി, ജ്യൂസ് കാന്‍, ടിഷ്യുപേപ്പര്‍ തുടങ്ങിയവ വലിച്ചെറിയുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനമെന്ന് പരിസ്ഥിതി അതോറിറ്റി ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ അനേസി അറിയിച്ചു.
മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള തൊട്ടികളില്‍ തന്നെ നിക്ഷേപിക്കണം. അല്ലെങ്കില്‍ പിഴ അടയ്ക്കുകയോ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുകയോ മാത്രമേ വഴിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നേരിട്ടുള്ളതും അല്ലാത്തതുമായ നിയമലംഘനങ്ങളും ശിക്ഷാര്‍ഹമാണ്. പൊലീസ് പിടികൂടിയാലും പരിസ്ഥിതി സംരക്ഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയാലും പിഴ അടയ്‌ക്കേണ്ടി വരും.
നിരപരാധിത്വം തെളിയിക്കാന്‍ പബ്ലിക് പ്രോസിക്യൂഷനെ സമീപിക്കാം. നിയമം എല്ലാവര്‍ക്കും ബാധകമാണ്. സ്വദേശി, വിദേശി, സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ നടപ്പാക്കും.
https://www.facebook.com/Malayalivartha


























