മുറിക്കുള്ളിൽ സ്ഥാപിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചു; ഫുജൈറയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ദുബായിലെ ഫുജൈറയിൽ വീടിനുള്ളിലുണ്ടായ അഗ്നിബാധയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചതായി റിപ്പോർട്ടുകൾ. മുറിക്കുള്ളിൽ സ്ഥാപിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടിച്ചയുടൻ തന്നെ വിവരം അധികൃതരെ അറിയിക്കാനായതിനാൽ കൂടുതൽ അപകടങ്ങൾക്കു വഴിയൊരുക്കിയില്ല. അതേസമയം വിവരങ്ങൾ ലഭിച്ചയുടൻ തന്നെ തങ്ങള്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെന്നും എന്നാല്‍ മുറിയ്ക്കുള്ളില്‍ ഉണ്ടായിരുന്ന കുഞ്ഞ് മരിക്കുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























