അബുദാബിയില്‍ ഇന്ത്യൻ പ്രവാസിയെ തേടിയെത്തിയത് കോടികളുടെ ഭാഗ്യം; ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്മാനത്തുക ഇത്തവണയും മലയാളിയ്ക്ക്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യൻ പ്രവാസിയെ തേടിയെത്തിയത് കോടികളുടെ ഭാഗ്യം. 175345 എന്ന നമ്പറിൽ ഇന്ത്യൻ പ്രവാസി ജോര്‍ജ്ജ് മാത്യൂവിനെത്തേടിയെത്തിയത് 12 മില്യണ്‍ ദിര്‍ഹം ( ഇന്ത്യന്‍ രൂപ ഏകദേശം 23.22 കോടി) ആണ്.
ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. കാലങ്ങളായി അജ്മാനില്‍ ജോലി നോക്കി വരികയായിരുന്ന ജോര്‍ജ്ജിന് വെബ്‌സൈറ്റില്‍ നിന്നും വാങ്ങിയ ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്.
തിങ്കളാഴ്ച അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഗമന ഹാളില്‍ വച്ചായിരുന്നു ഡ്രീം 12 മില്യണ്‍ റാഫില്‍ നറുക്കെടുപ്പ് നടന്നത്. അതേസമയം കഴിഞ്ഞമാസവും ബിഗ് ടിക്കറ്റ് ജാക്ക്പോട്ട് നേടിയത് മലയാളി പ്രവാസിയായിരുന്നു.
ജോര്‍ജ്ജിന് പുറമേ മലയാളികള്‍ ഉള്‍പ്പടെയുള്ള 6 ഇന്ത്യക്കാര്‍ ഒരു ലക്ഷം ദിര്‍ഹം മുതല്‍ 50000 ദിര്‍ഹം വരെയും വിജയിച്ചു.
1. ജോര്‍ജ് മാത്യൂ- 12 മില്യണ്‍ ദിര്‍ഹം- ഇന്ത്യ
2. സുള്‍ഫിക്കറലി പാലശ്ശേരി കോയക്കുട്ടി പലശ്ശേരി - 100,000 ദിര്‍ഹം- ഇന്ത്യ
3. മൂസ് ഷെയ്ഖ് - 90,000 ദിര്‍ഹം - ഇന്ത്യ
4. കൈതാരത്ത് ജോസഫ് ഫ്രാന്‍സിസ് - 80,000 ദിര്‍ഹം - ഇന്ത്യ
5. അബ്ദുല്‍ സലീല്‍ ചിറക്കണ്ടത്തില്‍ അലിയാര്‍ - 70,000 ദിര്‍ഹം - ഇന്ത്യ
6. പൂജ ഷാ - 60,000 ദിര്‍ഹം - ഇന്ത്യ
7- ഓമനക്കുട്ടന്‍ നാരായണന്‍ - 50,000 ദിര്‍ഹം - ഇന്ത്യ
https://www.facebook.com/Malayalivartha


























