പ്രളയക്കെടുതിയിൽ നിന്നും കരകയറുന്ന കേരളത്തിൽ പകര്‍ച്ചവ്യാധികള്‍ പടരുന്നു; ചികിത്സ ഒരുക്കുന്നതിനായി കേരള സര്‍ക്കാറുമായി കൈകോര്‍ക്കുമെന്ന് ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്

ദുബായ്: പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കെടുതികളിൽ നിന്നും കരകയറുന്ന കേരളത്തിൽ പകര്‍ച്ചവ്യാധികള്‍ പടരുന്ന ഈ സന്ദര്‍ഭത്തില്‍ ചികിത്സ ഒരുക്കുന്നതിനായി കേരള സര്‍ക്കാറുമായി കൈകോര്‍ക്കുമെന്ന് ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ പി ഹുസൈന്‍ അറിയിച്ചിരിക്കുകയാണ്.
"മുൻപ് പ്രളയ മേഖലകള്‍ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ നിധിയില്‍ ഒരുകോടി രൂപ വരെ സംഭാവന നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും മതിയാകില്ല എന്ന് അറിയാം. അതുകൊണ്ട് തന്നെ വിവിധ ആവശ്യങ്ങള്‍ക്കായി പ്രളയത്തില്‍ വീട് നഷ്‌ടപ്പെട്ടവര്‍ക്കും, പഞ്ചായത്തുകള്‍ക്കും, അസുഖം പിടിപെട്ടവര്‍ക്കും അങ്ങനെ നിരവധി പേര്‍ക്ക് സഹായങ്ങളായി 5 കോടി രൂപയോളമാണ് നല്‍കുന്നതെന്നും" ഇവർ അറിയിച്ചു.
https://www.facebook.com/Malayalivartha


























