അടുച്ചുപൊന്നേ വമ്പന്‍ ലോട്ടറി: മലയാളികളെ കടാക്ഷിച്ച് വീണ്ടും അബുദാബി ഭാഗ്യദേവത; ആറ് പേര്‍ക്കായി 23 കോടി

ലോട്ടറി അടിച്ചാല്‍ ഇങ്ങനെ അടിക്കണം. മലയാളികളെ വീണ്ടും കടാക്ഷിച്ചിരിക്കുകയാണ് അബുദാബി ഭാഗ്യദേവത. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ആറ് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് 1.2 കോടി ദിര്‍ഹം(ഏകദേശം 23 കോടി രൂപ) സമ്മാനം ലഭിച്ചു. തൊടുപുഴ സ്വദേശി ജോര്‍ജ് മാത്യുവിനെയും സുഹൃത്തുക്കളെയുമാണ് ഭാഗ്യദേവത തേടിയെത്തിയത്. തിങ്കളാഴ്ച അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു നറുക്കെടുപ്പ്. ജോര്‍ജും കൂട്ടരും ചേര്‍ന്ന് വാങ്ങിയ 175342 എന്ന കൂപ്പണിനാണ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. യുഎഇയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കൂപ്പണ്‍ എടുത്തത്. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ദുരിതാശ്വാസനിധിയിലേക്ക് സമ്മാന തുകയില്‍ നിന്നും സംഭാവന ചെയ്യുമെന്ന് ജോര്‍ജ് അറിയിച്ചു.
കോട്ടയം സ്വദേശി ലിജോ, കോട്ടയ്ക്കല്‍ സ്വദേശി കൃഷ്ണരാജ്, എറണാകുളം സ്വദേശി ദിലീപ്, മലപ്പുറം സ്വദേശി റിജേഷ്, തിരുവനന്തപുരം സ്വദേശ് സതീഷ് എന്നിവരാണ് ജോര്‍ജിനൊപ്പം ചേര്‍ന്ന് കൂപ്പണ്‍ എടുത്തത്. ഒമ്പത് വര്‍ഷമായി സുഹൃത്തുക്കളായ ഇവര്‍ നേരത്തെ ഒരുമിച്ച് താമസിച്ചിരുന്നെങ്കിലും ഇപ്പോള്‍ കുടുംബവുമായി മാറി താമസിക്കുകയാണ്. നേരത്തെയും ഇവര്‍ ഒരുമിച്ച് ടിക്കറ്റ് എടുത്തിട്ടുണ്ട്. എന്നാല്‍ ഭാഗ്യം വന്നെത്തിയത് ഈ പ്രാവശ്യമാണ്.
https://www.facebook.com/Malayalivartha


























