യു.എ.ഇ ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ ഒരുങ്ങുന്നു

യു.എ.ഇ തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രക്കൊരുങ്ങുന്നു. ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചുകൊണ്ടുള്ള യു.എ.ഇ ഭരണാധികാരിയുടെ ട്വിറ്ററിലൂടെയാണ് യാത്രയെ പറ്റി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്.ഹസ്സാ ആലി അബ്ദാന്‍ ഖല്‍ഫാന്‍ ആല്‍ മന്‍സാരിയും, സെയ്ഫ് മെഫ്താഹ് ഹമദ് അല്‍ നെയാസിയുമാണ് ബഹിരാകാശ യാത്രക്കായി നിയോഗിച്ചിരിക്കുന്നത്. യു.എ.ഇ അസ്‌ട്രോനട്ട് പ്രോഗ്രാമിലേക്ക് അപേക്ഷിച്ച നാലായിരം പേരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേരാണ് ഇവര്‍.
അവസാനഘട്ട പരീക്ഷകളില്‍ എത്തിയ ഒന്‍പത് പേരില്‍ നിന്നി തിരഞ്ഞെടുത്ത രണ്ട് പേരാണിവര്‍. റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റാസ്‌മോക്കസില്‍ നടന്ന തീവ്ര പരിശിലങ്ങള്‍ക്ക് ശേഷമാണ് ഇവരെ യാത്രക്കായി തിരഞ്ഞെടുത്തത്. കൂടുതല്‍ പരിശീലനങ്ങള്‍ക്കായി റഷ്യയിലേക്ക് പുറപ്പെടുന്ന ഇവരില്‍ ഒരാള്‍ ആമേരിക്കയുടെയും റഷ്യയുടെയും യാത്രികരോടൊപ്പം ഏപ്രില്‍ 19 ന് ബഹിരാകശത്തേക്ക് യാത്രതിരിക്കും
https://www.facebook.com/Malayalivartha


























