എണ്ണവിപണിയിലെ പ്രതിസന്ധി ഗുരുതരം; വലീദ് ബിന്‍ തലാല്‍
എണ്ണവിപണിയിലെ പ്രതിസന്ധി ഗുരുതരമെന്ന് സൗദി വ്യാപാര പ്രമുഖനും കിങ്ഡം ഹോള്‍ഡിങ് കമ്പനി ഉടമയുമായ അമീര്‍ വലീദ് ബിന്‍ തലാല്‍. എട്ടു വര്‍ഷത്തിനു ശേഷമാണ് ലോകത്തെ ഏറ്റവും വലിയ നിക്ഷേപകരിലൊരാളും പശ്ചിമേഷ്യയിലെ പൗരപ്രമുഖനുമായ അമീര്‍ വലീദ് ഒരു സൗദി പത്രത്തിന് അഭിമുഖം നല്‍കുന്നത്.
സൗദി അറേബ്യയുടെ ബജറ്റിന്റെ 90 ശതമാനവും എണ്ണ വരുമാനത്തില്‍ അധിഷ്ഠിതമാണ്. എണ്ണവില കുത്തനെ ഇടിയുമ്പോള്‍ അതിന് മേലുള്ള ചെലവുകള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചില്ലെങ്കില്‍ ബജറ്റ് വിഹിതത്തെ ബാധിക്കും. ചെലവ് ഇതേ നിലയില്‍ തുടര്‍ന്നാല്‍ കരുതല്‍ നിധിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാകും. ആത്യന്തികമായി കരുതല്‍നിധി ക്ഷയിക്കും.
പിന്നീട് പ്രാദേശിക, അന്താരാഷ്ട്ര വായ്പകള്‍ക്ക് പിന്നാലെ കഴിഞ്ഞ ദശകത്തില്‍ സംഭവിച്ചതുപോലെ പോകേണ്ടിവരുമെന്നും \'സൗദി ഗസറ്റ്\' പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.മന്ത്രിമാര്‍ സൗദി പൗരന്മാര്ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. രാഷ്ട്രസാരഥി അബ്ദുല്ല രാജാവിനെ അവര്‍ മാതൃകയാക്കണം. എത്രയോ സ്ഥാനപ്പേരുകള്‍ അദ്ദേഹം നിരസിച്ചു.
പൗരന്മാരെ സേവിക്കാനാണ് തങ്ങളെ നിയമിച്ചിരിക്കുന്നത് എന്ന ബോധ്യം മന്ത്രിമാര്‍ക്കുണ്ടാകണം. ചില മന്ത്രിമാര്‍ അഹങ്കാരികളും യജമാന മനോഭാവക്കാരുമാണെന്ന് കരുതുന്നുവോ എന്ന ചോദ്യത്തിന് \'അതെ\' എന്നായിരുന്നു വലീദിന്റെ മറുപടി. ചിലരെങ്കിലും അങ്ങനെ തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അടുത്തിടെ ടി.വിയില്‍ കണ്ട ഒരു രംഗമാണ് എനിക്കിപ്പോള്‍ ഓര്മ വരുന്നത്. പത്രപ്രവര്‍ത്തകന്റെ ഒരു ചോദ്യത്തിന് മറുപടിയായി മൈക്രോഫോണിലൂടെ ഒരു മന്ത്രി പൊട്ടിത്തെറിക്കുന്നു.
രാജ്യത്തിനും മന്ത്രിക്ക് സ്വയം തന്നെയും നല്ല പ്രതിഛായ അല്ല ഇതൊന്നും സൃഷ്ടിക്കുക. അതേസമയം വിനയാന്വിതരും സംശുദ്ധരുമായ മന്ത്രിമാരും ധാരാളമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha