ഇന്റര്‍നെറ്റ് നിരക്ക്; ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ ഖത്തര്‍
ഇന്റര്‍നെറ്റ് നിരക്കിന്റെ കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഖത്തറെന്ന് യു.എന്‍. ഏജന്‍സിയുടെ റിപ്പോര്‍ട്ട്. 2013ലെ കണക്കു പ്രകാരം രാജ്യത്ത് ലാന്റ് ലൈന്‍ ബ്രോഡ് ബാന്‍ഡ് പ്ലാനിന്റെ ശരാശരി നിരക്ക് മാസം 54.95 ഡോളറാണെന്ന് ഇന്റര്‍നാഷനല്‍ ടെലികമ്യൂണിക്കേഷന്‍ യൂനിയന്‍(ഐ.ടി.യു) പുറത്തുവിട്ട റിപോര്‍ട്ട് പറയുന്നു.
ഒരു വര്‍ഷം മുമ്പ് ഇത് 54.90 ഡോളറായിരുന്നു. യു.എ.ഇയെ (54.19 ഡോളര്‍) അപേക്ഷിച്ച് ചെറിയ വര്‍ധന മാത്രമേ ഖത്തറില്‍ ഉള്ളുവെങ്കിലും കുവൈത്തുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നിരട്ടിയാണ് ഇവിടെയുള്ള നിരക്ക്. കുവൈത്തിലെ ശരാശരി നിരക്ക് 17.27 ഡോളറാണ്. ജി.സി.സിയില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ഇവിടെയാണ്. ഒരു വര്‍ഷം മുമ്പ് ഐ.ടി.യു. പുറത്തുവിട്ട റിപ്പോര്‍ട്ടിലും സമാനമായിരുന്നു സ്ഥിതി.
മല്‍സരവും നിയന്ത്രണവുമാണ് വാര്‍ത്താ വിനിമയ രംഗത്തെ നിരക്ക് നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകങ്ങളെന്ന് ഐ.ടി.യു. ചൂണ്ടിക്കാട്ടി. 2016 ഓടെ ചുരുങ്ങിയത് രണ്ട് സേവന ദാതാക്കളെങ്കിലും ബ്രോഡ് ബാന്‍ഡ് രംഗത്ത് ഉണ്ടാവുമെന്ന് 2013 ഡിസംബറില്‍ വിവര, സാങ്കേതിക വിദ്യാ മന്ത്രി ഹസ അല്‍ജാബര്‍ പ്രഖ്യാപിച്ചിരുന്നു.
ഇത് നിരക്ക് കുറക്കാനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും സഹായിക്കുമെന്നും ഹസ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഖത്തറിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോള്‍ ഇന്റര്‍നെറ്റിന്റെ ചെലവ് വാര്‍ഷിക വരുമാനത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ വരുന്നുള്ളു.
ഇതുവച്ചു നോക്കുമ്പോള്‍ ഇന്റര്‍നെറ്റ് ചെലവ് താങ്ങാനുള്ള ശേഷിയുടെ കാര്യത്തില്‍ ലോകത്ത് 14-മതാണ് ഖത്തര്‍. ജി.സി.സിയില്‍ രണ്ടാം സ്ഥാനമാണിത്. കുവൈത്താണ് ഒന്നാമത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha