ഖത്തറിലെ കെട്ടിട നിര്‍മാണ മേഖല; രണ്ടു വര്‍ഷത്തിനകം ഹരിത സാങ്കേതികത നിര്‍ബന്ധം
രണ്ടു വര്‍ഷത്തിനകം ഖത്തറിലെ കെട്ടിടനിര്‍മാണ മേഖലയില്‍ ഹരിത സാങ്കേതികത നിര്‍ബന്ധമാക്കുമെന്നു ഖത്തര്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ ഡയറക്ടര്‍ മിഷാല്‍ അല്‍ഷമാരി. നിര്‍മാണം പരിസ്ഥിതി സൗഹൃദമാകുന്നതിനൊപ്പം കെട്ടിടങ്ങള്‍ ദീര്‍ഘകാലം നിലനിലനില്ക്കുമെന്നുറപ്പാക്കാന് സുസ്ഥിര നിര്‍മാണരീതികള്‍ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ 1236 ഹരിത കെട്ടിടങ്ങളാണ് ഇപ്പോഴുള്ളത്. ഇതില്‍ 16ശതമാനവും(200 എണ്ണം) ഖത്തറിലാണ്. ഇവയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 50 എണ്ണത്തിനു ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞു. മിഷൈറബില് നൂറോളം ഹരിത കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ലുസൈല്‍ സിറ്റിയില്‍ പുതിയ കെട്ടിടങ്ങള്‍ രൂപകല്പന ചെയ്യുന്നതു ഹരിത സാങ്കേതികമായാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ കണ്‍സ്ട്രക്ഷന്‍ ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഹരിത കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ ഇപ്പോള്‍ ഖത്തര്‍ ആഗോള രീതികള്‍(ഗ്ലോബല്‍ സസ്റ്റെയ്നബിലിറ്റി അസസ്മെന്റ് സിസ്റ്റം- ജിഎസ്എഎസ്) അതേപടി പിന്തുടരുകയാണ്. 2016ഓടെ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ ഖത്തറില്‍ അനുവര്‍ത്തിക്കേണ്ട ചട്ടങ്ങള്‍ക്കു രൂപം നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha