Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കുവൈത്തില്‍ അര്‍ദ്ധരാത്രിക്ക് ശേഷമുള്ള കച്ചവടത്തിന് നിരോധനം ഏര്‍പ്പെടുത്തി

02 FEBRUARY 2015 11:43 AM IST
മലയാളി വാര്‍ത്ത.

അര്‍ധരാത്രിയോടെ രാജ്യത്തെ കടകള്‍, റെസ്‌റ്റോറന്റുകള്‍, കഫേകള്‍, ബില്യാര്‍ഡ് കേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചുപൂട്ടുന്നതിനുള്ള നിയമത്തിന് കുവൈത്ത് മന്ത്രിസഭ അനുമതി നല്‍കി. രാജ്യ പൊതുസുരക്ഷ കണക്കിലെടുത്താണ് രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
ആഭ്യന്തരമന്ത്രാലയവും മുനിസിപ്പാലിറ്റിയും സംയുക്തമായെടുത്ത തീരുമാനമാണെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ സുബൈ അറിയിച്ചു. നിയമം രാജ്യത്തെങ്ങുമുള്ള വാണിജ്യ, വ്യവസായ, ധനനിക്ഷേപ, താമസമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍ ഷുവൈഖ് വ്യവസായ മേഖല, ഷര്‍ഖ്, ആര്‍ദിയ, സബ്ഹാന്‍, ഫഹാഹീല്‍ പ്രദേശങ്ങളില്‍ രാത്രി 10 മണിയോടെ സ്ഥാപനങ്ങള്‍ അടയ്ക്കണം. രാജ്യ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുരക്ഷാ വിഭാഗം മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ഫത്താഹ് അല്‍അലിയുടെ നേതൃത്വത്തില്‍ സുരക്ഷാവിഭാഗം ശക്തമായ നിരീക്ഷണത്തിലാണെന്നും നിയമം ലംഘിക്കുന്നവരെ നേരിടുന്നതിന് രാജ്യത്തെ 6 ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ച് വേണ്ട ക്രമീകരണങ്ങള്‍ സജ്ജമാണെന്നും സുബൈ വ്യക്തമാക്കി.
അതോടൊപ്പം രാജ്യത്ത് ഇസ്ലാമിക ധാര്‍മികമൂല്യങ്ങള്‍ അടങ്ങിയ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന് മുനിസിപ്പല്‍ വകുപ്പ് മന്ത്രി ഈസ അല്‍കന്ദരി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
വ്യാപാരസ്ഥാപനങ്ങള്‍ മൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്നില്ല എന്ന വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി കര്‍ശനമാക്കുന്നത്. അടച്ച്പൂട്ടുന്നതിനും പിഴ ഈടാക്കുന്നതിനും നടപടി ഉണ്ടാകുമെന്നും മുനിസിപ്പല്‍ മന്ത്രി മുന്നറിയിപ്പ് നല്‍കി.
ഇസ്ലാമിക മൂല്യങ്ങളിലൂന്നിയ നിയമത്തിന് വിധേയമായിട്ടാണ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. എന്നാല്‍ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കള്‍ കച്ചവടം ചെയ്യുകയും സ്ത്രീകളുടെ ബ്യൂട്ടിപാര്‍ലറുകളിലും ഹെല്‍ത്ത് സെന്ററുകളിലും പുരുഷന്മാരും പുരുഷന്മാരുടെ സെന്ററുകളില്‍ സ്ത്രീകളും ജോലിചെയ്യുന്നത് നിയമലംഘനമാണ്. അത്തരം സ്ഥാപനങ്ങള്‍ അടച്ച്പൂട്ടുന്നതിനും 500 മുതല്‍ 1000 ദിനാര്‍ വരെ പിഴ ഈടാക്കുന്നതിനുമാണ് ആലോചിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends