ഒമാനില്‍ ശക്തമായ പൊടിക്കാറ്റ്

ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് മസ്‌കറ്റ് വിമാനത്താവളം മണിക്കൂറുകളോളം അടച്ചു. വിമാനങ്ങള്‍ ദുബൈയിലേക്ക് വഴി തിരിച്ചുവിട്ടു. മോശം കാലാവസ്ഥ കണക്കിലെടുത്ത് റോഡ്‌യാത്ര ഒഴിവാക്കണം എന്നാണ് മുന്നറിയിപ്പ്. ഒമാന്റെ വടക്കുകിഴക്കന്‍ തീരത്ത് നിന്നും കാറ്റുവീശിയതാണ് പൊടിക്കാറ്റിന്റെ കാരണം എന്ന് ഒമാന്‍ കാലവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
ഇന്നലെ രാത്രി മുതല്‍ വിശിതുടങ്ങിയകാറ്റ് ഏറ്റവും ശകതമായത് അതിരാവിലെ ആയിരുന്നു. ഇന്നു ഉച്ചക്ക് ശേഷം കാറ്റിന്റെ ശക്തി നന്നേ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്തരീക്ഷത്തില്‍ പൊടി പടലം നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ദൂര കാഴ്ച നന്നേകുറവാണ്. മസ്‌കറ്റ് വിമാനത്താവളവും എക്‌സ്പ്രസ്സ് വേയും മണികൂറുകളോളം അടച്ചിട്ടിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം പ്രവര്‍ത്തനം സാധാരണഗതിയില്‍ ആയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha