തൊഴിലാളിക്ഷേമമാണു മുഖ്യം

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നു താമസ കുടിയേറ്റ വകുപ്പ്. തൊഴിലാളികളുടെ താമസം, സുരക്ഷ എന്നിവയ്ക്കു മുഖ്യപരിഗണനയാണു നല്‍കുന്നതെന്ന് ഇമിഗ്രേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഡപ്യൂട്ടി ഡയറക്ടറും ലേബര്‍ അഫയേഴ്‌സ് സ്റ്റാന്‍ഡിങ് സമിതി ചെയര്‍മാനുമായ മേജര്‍ ഉബൈദ് മുഹയ്യര്‍ ബ്ന്‍ സുറൂര്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംബന്ധിച്ചു തൊഴിലാളികള്‍ക്കും അവര്‍ക്കു തൊഴില്‍ നല്‍കുന്ന സ്ഥാപന ഉടമകള്‍ക്കും അവബോധം അനിവാര്യമാണ്.
സമിതി നടത്തുന്ന തൊഴില്‍ പരിശോധനകള്‍ സുരക്ഷിതമായ താമസം ലഭ്യമാക്കുന്നതിനു കൂടിയാണ്. എമിറേറ്റിലെ ലേബര്‍ ക്യാംപുകള്‍ താമസ കുടിയേറ്റ വകുപ്പ് തരംതിരിച്ചിട്ടുണ്ട്. ദേയ്‌രയില്‍ 319 താമസയിടങ്ങളും ബര്‍ദുബായില്‍ 199 ലേബര്‍ ക്യാംപുകളും നിലവിലുണ്ട്. ദേയ്‌രയില്‍ 259 സ്ഥാപനങ്ങളും ബര്‍ദുബായില്‍ 502 സ്ഥാപനങ്ങളുമാണു സ്വന്തമായി ലേബര്‍ ക്യാംപുകള്‍ ഒരുക്കിയത്. വാടകയ്ക്കുള്ള കെട്ടിടങ്ങളിലും പരസ്പര പങ്കാളിത്തത്തോടെ തൊഴിലാളികള്‍ക്കു താമസയിടം നല്‍കിയതും 3039 സ്ഥാപനങ്ങളാണ്.
ലേബര്‍ ക്യാംപുകളില്‍ മതിയായ സൗകര്യവും സുരക്ഷാ സംവിധാനങ്ങളും ക്രമീകരിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മേജര്‍ ഉബൈദ് അറിയിച്ചു. ദേയ്‌രയിലും ബര്‍ദുബായിലുമുള്ള 14 ലേബര്‍ ക്യാംപുകള്‍ സ്ഥിതി മെച്ചപ്പെടുത്തേണ്ടവയാണെന്നു പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. താമസ കുടിയേറ്റ വകുപ്പിനു കീഴിലുള്ള സ്ഥിരസമിതി കഴിഞ്ഞവര്‍ഷം രണ്ടു മേഖലകളിലുമായി 5537 പരിശോധനകളാണു പൂര്‍ത്തിയാക്കിയത്.
പരിശോധനയ്ക്കിടെ അവകാശങ്ങള്‍ സംബന്ധിച്ചു തൊഴിലാളികളെ ബോധവല്‍ക്കരിച്ചു. വിവിധ ഭാഷകളിലുള്ള ബ്രോഷറുകളാണു വിതരണം ചെയ്തത്. രാജ്യാന്തര നിലവാരമുള്ള താമസയിടങ്ങള്‍ തൊഴിലാളികള്‍ക്ക് ഉറപ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ നിരന്തരം പരിശോധന നടത്തുന്നത്. താമസയിടങ്ങളുടെ വ്യാപ്തിയും തൊഴിലാളികളുടെ എണ്ണവും പരിശോധനയില്‍ തിട്ടപ്പെടുത്തും. എല്ലാ തൊഴിലാളികള്‍ക്കും ലേബര്‍ ക്യാംപുകളിലെ മുറികളില്‍ കട്ടില്‍ നിര്‍ബന്ധമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha