ഖത്തറില്‍ ആരോഗ്യ മേഖലയില്‍ പുതിയ ജീവനക്കാര്‍ക്ക് താത്ക്കാലിക ലൈസന്‍സ്

ഖത്തറില്‍ ആരോഗ്യ മേഖലയില്‍ പുതുതായി നിയമനം ലഭിച്ച ജീവനക്കാര്‍ക്ക് താത്ക്കാലിക ലൈസന്‍സ് നല്‍കാന്‍ തീരുമാനം. ഇതനുസരിച്ച് ലൈസന്‍സിംഗ് നടപടികളുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ മുഴുവന്‍ ജീവനക്കാര്‍ക്കും താത്ക്കാലിക ലൈസന്‍സ് നല്‍കും.
ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തിയാവാന്‍ സമയമെടുക്കുന്നതിനാല്‍ പൊതു സ്വകാര്യ മേഖലകളിലെ ആശുപത്രികളിലും ഹെല്‍ത് കെയര്‍ സെന്ററുകളിലും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി വിവിധ തസ്!തികകളില്‍ വേണ്ടത്ര ജീവനക്കാരില്ലാത്ത അവസ്ഥയാണ്. ഇത്തരം ഒഴിവുകള്‍ നികത്താനാണ് താത്ക്കാലിക ലൈസന്‍സിനു അനുമതി നല്‍കുന്നത്. ഇതനുസരിച്ച് ആറു മാസം വരെ താത്ക്കാലിക ലൈസന്‍സ് ഉപയോഗിച്ച് ജോലി ചെയ്യാനാവും. ഈ കാലയളവിനുള്ളില്‍ മറ്റു ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് കൈപ്പറ്റണം. അല്ലാത്ത പക്ഷം വീണ്ടും ലൈസന്‍സിന് അപേക്ഷ നല്‍കേണ്ടി വരും. എന്നാല്‍ താത്ക്കാലിക ലൈസന്‍സ് തുടര്‍ന്നു ലഭിക്കുകയില്ല. കഴിഞ്ഞ നവംബറിലെ തീരുമാനമനുസരിച്ച് നഴ്‌സുമാര്‍ക്ക് മാത്രമാണ് താത്ക്കാലിക ലൈസന്‍സ് നല്‍കിയിരുന്നത്. ഖത്തര്‍ കൗണ്‍സില്‍ ഓഫ് ഹെല്‍ത്‌കെയര്‍ പ്രാക്ടീഷണേഴ്‌സിന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരമാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും താത്ക്കാലിക ലൈസന്‍സ് നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. യോഗ്യതാ പരീക്ഷ ഉള്‍പ്പെടെയുള്ള ലൈസന്‍സിംഗിനു വേണ്ട പ്രാഥമികഘട്ട നടപടി പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ താത്ക്കാലിക ലൈസന്‍സ് ലഭിക്കുകയുള്ളൂ. സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ആവശ്യങ്ങള്‍ക്കു മാത്രമേ ഈ ലൈസന്‍സ് ഉപയോഗിക്കാവൂ എന്നും നിബന്ധനയുണ്ട്. ലൈസന്‍സ് പുതുക്കല്‍, സ്ഥലമാറ്റം, തുടങ്ങിയ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കൊന്നും താത്ക്കാലിക ലൈസന്‍സ് ഉപയോഗിക്കാന്‍ കഴിയില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha