മുസ്‌ലിംകളല്ലാത്ത മതവിഭാഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ഖത്തര്‍

രാജ്യത്തെ മുസ്‌ലിംകളല്ലാത്ത മതവിഭാഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തുമെന്ന് ഖത്തര്‍. ഇതിനായി റിലീജിയസ് കോംപ്ലക്‌സ് പോലുള്ള കൂടുതല്‍ ആരാധനാ കേന്ദ്രങ്ങള്‍ നിര്‍മിക്കും. ജനീവയില്‍ ചേര്‍ന്ന ഇരുപത്തിയെട്ടാമത് യു.എന്‍. മനുഷ്യാവകാശ സമിതി സമ്മേളനത്തിലാണ് ഖത്തര്‍ ഇക്കാര്യം അറിയിച്ചത്.
മത സ്വാതന്ത്ര്യം ഭരണഘടനാ പരമായി തന്നെ ഉറപ്പു വരുത്തിയ രാജ്യമാണ് ഖത്തറെന്നും ഇതിനായി നിരവധി നിയമങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെന്നും സമ്മേളനത്തില്‍ പങ്കെടുത്ത വിദേശകാര്യ മന്ത്രാലയത്തിലെ മനുഷ്ടാവകാശ വിഭാഗം ഡയരക്റ്റര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ജാസിം അല്‍താനി വ്യക്തമാക്കി.
വ്യത്യസ്ഥ മത വിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പര സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനും സാംസ്‌കാരിക സംവാദങ്ങള്‍ക്കുമായി സര്‍ക്കാര്‍ തലത്തിലും അല്ലാതെയും നിരവധി സ്ഥാപനങ്ങളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2008ല്‍ രൂപം കൊടുത്ത ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ഇതിനുദാഹരണമാണ്.
മനുഷ്യാവകാശം , മതങ്ങള്‍ തമ്മിലുള്ള ഐക്യം എന്നീ വിഷയങ്ങള്‍ മുന്‍ നിര്‍ത്തി നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങള്‍ ഖത്തറില്‍ സംഘടിപ്പിച്ച കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
വര്‍ഷം തോറും ഖത്തറില്‍ നടത്തി വരാറുള്ള യു.എസ്ഇസ്‌ലാമിക് വേള്‍ഡ് ഫോറത്തിനു നല്ല പ്രതികരണമാണ് ലഭിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ രാജ്യത്തെ ആരാധനാ സ്വാതന്ത്ര്യം വിപുലപ്പെടുത്തുന്നതിനായി റിലീജിയസ് കോംപ്ലക്‌സ് മാതൃകയില്‍ ആരാധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ഷെയ്ഖ് ഖാലിദ് ബിന്‍ ജാസിം അല്‍താനി വ്യക്തമാക്കി.
നിലവില്‍ അബൂഹമൂറിലെ റിലീജിയസ് കോംപ്ലക്‌സില്‍ ലോകത്തെ വിവിധ ക്രിസ്ത്യന്‍ സഭകളുടെയും വിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2013ലെ ഖത്തര്‍ സന്ദര്‍ശനത്തിനിടെചാള്‍സ് രാജകുമാരന്‍ റിലീജിയസ് കോംപ്ലക്‌സിലും സന്ദര്‍ശനം നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha