ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ അബുദബിയില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചു

ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി അബുദബിയിലെ നിരത്തുകളില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച് തുടങ്ങി. അമിത വേഗവും ചുവപ്പ് സിഗ്‌നല്‍ ലംഘനവും പിടികൂടുന്നതിനായാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. അലൈന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കുന്നത്.
അല്‍ മറിയ ഐലന്റില്‍ പുതുതായി സ്ഥാപിച്ച 46 കാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 46 ഇന്റര്‍ സെക്ഷനുകളിലായാണ് കാമറകള്‍ സ്ഥാപിച്ചത്. ഉടന്‍ അബുദബി, അല്‍ഐന്‍, പശ്ചിമ മേഖല എന്നിവിടങ്ങളിലായി 150 ഇന്റര്‍സെക്ഷനുകളിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. സിഗ്‌നലുകളോട് അനുബന്ധമായി സ്ഥാപിക്കുന്ന കാമറകള്‍ അമിത വേഗവും ചുവപ്പുസിഗ്‌നല്‍ ലംഘനവും പിടികൂടാന്‍ ഏറെ ഗുണകരമാകും. ഫ്‌ളാഷില്ലാതെ തന്നെ നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോ അടക്കം എടുക്കുവാന്‍ ഈ ക്യമറകള്‍ക്ക് സാധിക്കും. ചുവപ്പുസിഗ്‌നല്‍ ലംഘനം, ലൈന്‍ തെറ്റിക്കല്‍, കാല്‍നടയാത്രക്കാര്‍ക്കുള്ള ഭാഗങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തല്‍, അമിത വേഗം, തെറ്റായ ലൈനുകളിലൂടെയുള്ള യു ടേണുകള്‍, കാല്‍നടക്കാര്‍ക്ക് മുന്‍ഗണന നല്‍കാതിരിക്കല്‍, ഇന്റര്‍സെക്ഷനുകളിലെ ഓവര്‍ടേക്കിംഗ് തുടങ്ങിയ നിയമ ലംഘനങ്ങള്‍ കാമറകള്‍ ഉപയോഗിച്ച് പിടികൂടാന്‍ സാധിക്കും. ഇന്‍ഫ്രാറെഡ് സാങ്കേതിക വിദ്യയിലുള്ള ത്രീഡി തെര്‍മല്‍ കാമറകള്‍ അഞ്ച് ലൈനുകള്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ളതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha