അറബ് ലോകത്തും കേരളാ നിയമസഭാ രംഗങ്ങള്‍ വാര്‍ത്തയായി

വെള്ളിയാഴ്ച നിയമസഭയില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ അറബ് നാട്ടിലെ മലയാളികള്‍ക്കിടയില്‍ മാത്രമല്ല തരംഗമായത്. പ്രാദേശിക പത്രങ്ങളിലും ഇതുസംബന്ധിച്ച വാര്‍ത്ത വന്നതോടെ അക്ഷരാര്‍ഥത്തില്‍ കേരളം നാണംകെട്ടു. കുവൈത്തില്‍ അറബ് പത്രമായ \'അല്‍അന്‍ബ\'യില്‍ നാലുകോളം വാര്‍ത്തയും ചിത്രവുമാണ് ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ചത്. ശനിയാഴ്ചത്തെ പത്രത്തില്‍ \'കേരളത്തില്‍ പ്രതിപക്ഷ സംഘര്‍ഷം\' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയില്‍ വെള്ളിയാഴ്ച നിയമസഭയിലുണ്ടായ നാടകീയ സംഭവങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്നു.
വാര്‍ത്തയില്‍നിന്ന് \'ദക്ഷിണേന്ത്യയിലെ പ്രവിശ്യയായ കേരളത്തിലെ നിയമസഭയില്‍ വെളളിയാഴ്ച സമാനതകളില്ലാത്ത സംഘര്‍ഷമുണ്ടായി. നിരവധി എം.എല്‍.എമാര്‍ക്ക് പരിക്കേല്‍ക്കുകയും കമ്പ്യൂട്ടറുകളും മറ്റും നശിപ്പിക്കപ്പെടുകയും ചെയ്തു.
പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും സംഘര്‍ഷത്തിനിടെ കേരള ധനകാര്യ മന്ത്രി കെ.എം. മാണി 13ാമത്തെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. ധനകാര്യ മന്ത്രി 15 മില്യണ്‍ ഡോളര്‍ അഴിമതി നടത്തിയെന്നാരോപിച്ചാണ് പ്രതിപക്ഷം ധനകാര്യ മന്ത്രിയെ എതിര്‍ത്തത്. പ്രതിപക്ഷ പ്രതിഷേധം മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമിടയിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ധനാകാര്യ മന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാരും എം.എല്‍.എമാരും രാത്രിയില്‍ നിയമസഭയില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു.
എന്നാല്‍, പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു\'. എന്നായിരുന്നു വാര്‍ത്ത
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha