സുരക്ഷാ ഭീഷണി; സൗദിയില്‍ യുഎസ് എംബസി അടച്ചു

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സൗദിയിലെ യുഎസ് നയതന്ത്രകാര്യാലയങ്ങള്‍ അടച്ചിട്ടു. എണ്ണമേഖലയില്‍ ജോലിചെയ്യുന്ന പാശ്ചാത്യര്‍ക്കു തീവ്രവാദ ഗ്രൂപ്പിന്റെ ഭീഷണി ഉണ്ടായതിനാലാണു നടപടിയെന്നും നാളെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. റിയാദിലുള്ള യുഎസ് എംബസിയും ജിദ്ദ, ദഹ്‌റാന്‍ എന്നിവിടങ്ങളിലുള്ള കോണ്‍സുലര്‍ സര്‍വീസ് കേന്ദ്രങ്ങളുമാണു ഞായറാഴ്ചമുതല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചത്. സൗദിയിലുള്ള യുഎസ് പൗരന്മാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഏതു ഭീകര ഗ്രൂപ്പിന്റെ ഭീഷണിയാണെന്നു വെളിപ്പെടുത്തിയിട്ടില്ല.
മറ്റു രണ്ടു രാജ്യങ്ങളുടെ എംബസികളും അടച്ചതായി വിവരമുണ്ട്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള എണ്ണഖനന മേഖലയില്‍ ജോലിചെയ്യുന്ന പാശ്ചാത്യരെ ഭീകരര്‍ ലക്ഷ്യമിടുന്നതായി കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് എംബസി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ യുഎസിനൊപ്പം സൗദിയും ചേര്‍ന്നതിനെ തുടര്‍ന്നാകാം ഭീകരരുടെ ഭീഷണിയെന്നാണു സൂചന. ഒക്‌ടോബറില്‍ സൗദി യുവാവിന്റെ ആക്രമണത്തില്‍ ഒരു യുഎസ് പൗരന്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha