അബുദാബിയില്‍ ശക്തമായ പൊടിക്കാറ്റ്: കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

അബുദാബിയില്‍ ശക്തമായ പൊടിക്കാറ്റ് തുടരുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ യുഎഇ യില്‍ കനത്ത മഴയ്ക്കും ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ദിവസങ്ങളിലായി തുടങ്ങിയ പൊടിക്കാറ്റ് ജനജീവിതം ദുസഹമാക്കുകയാണ് . രാജ്യത്തെ എല്ലാ എമിരെറ്റും ഇപ്പോള്‍ മൂടിക്കെട്ടിയ അവസ്ഥയിലാണ്.ദുബായ് ,ഷാര്‍ജ ,റാസല്‍ ഘൈമ ,ഫുജൈറ ,അബുദാബി എയര്‍പോര്‍ട്ട് ,അല ബതീന്‍ ,ഘലിഫ സിറ്റി ,തുടങ്ങി സ്ഥലങ്ങളില്‍ ചാറ്റല്‍ മഴയുണ്ടായി . എന്നാല്‍ അബുദാബി ശഹാമ ഇന്നു രാവിലെ ശക്തമായ മഴയാണ് കിട്ടിയത് . പ്രകടമായ കാലാവസ്ഥാ വ്യതിയാനം ചൂടിന്റ കാഠിന്യം വര്‍ദ്ധിപ്പിക്കാന്‍ ആണ് സാധ്യത.
അടുത്ത 48 മണിക്കൂറിനുള്ളില്‍ യുഎഇ യില്‍ കനത്ത മഴയയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി കാലാവസ്ഥയിലുണ്ടാവുന്ന വ്യതിയാനം ഇടിയും മിന്നലും ഉണ്ടാക്കുവാന്‍ സാധ്യത കൂടുതലാണെന്നും യുഎഇയുടെ പടിഞ്ഞാറു ഭാഗത്തുണ്ടായ ന്യൂനമര്‍ദ്ദം ആണ് കാലാവസ്ഥ വ്യതിയാനത്തിനു കാരനമെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha