ഗാര്‍ഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് സൗദി നടപടി കര്‍ശനമാക്കുന്നു

വേലക്കാരുടെ പാസ്‌പോര്‍ട്ട് പിടിച്ചു വെക്കുന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ തൊഴിലുടമയേയും റിക്രൂട്ടിംഗ് ഏജന്റിനേയും കരിന്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
വീട്ടുവേലക്കാരുടെ ശമ്പളം വൈകിക്കുക, പാസ്‌പോര്‍ട്ട് പിടിച്ചു വെക്കുക തുടങ്ങിയ കാരണങ്ങളാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും പേര് പരസ്യപ്പെടുത്തുകയും ചെയ്യും. കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപടി എടുക്കുന്നതിന് മുമ്പ് വീണ്ടും റിക്രൂട്ട്‌മെന്റിന് അനുമതി നല്‍കില്ല.
വീട്ടുവേലക്കാരോട് മോശമായി പെരുമാറുന്ന തൊഴിലുടമകളെയും റിക്രൂട്ട്‌മെന്റ് ഏജന്റുമാരെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ ഇവരുടെ പേരുവിവരങ്ങള്‍ ഗവണ്മെന്റിന്റെ മുസാനിദ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് പ്രധാനമായും ഈ നീക്കത്തിന് പിന്നിലെന്ന് മുസാനിദ് വെബ്‌സൈറ്റ് പ്രതിനിധി മാജിദ് ബിന്‍ അന്‌സാന്‍ പറഞ്ഞു.
വീട്ടുവേലക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ലോകത്തിന് മുമ്പില്‍ സൌദിയെക്കുറിച്ചുള്ള മതിപ്പ് ഇല്ലാതാക്കുകയും ഭാവിയിലെ റിക്രൂട്ട്‌മെന്റുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് മാജിദ് ബിന്‍ അന്‌സാന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha