ജിദ്ദയില്‍ അഞ്ചു വര്‍ഷത്തിനകം മെട്രോ ഓടിത്തുടങ്ങും

ജിദ്ദാ നഗരത്തില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ മെട്രോ സര്‍വീസ് ആരംഭിക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മെട്രോ ഉള്‍പ്പെടെ നഗരത്തില്‍ നടപ്പാക്കുന്ന പൊതു ഗതാഗത പദ്ധതികള്‍ക്കാകുമെന്നാണു പ്രതീക്ഷ.
വര്‍ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണവും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജിദ്ദാ നഗരത്തില്‍ മെട്രോ ഉള്‍പ്പെടെയുള്ളപൊതുഗതാഗത പദ്ധതി നടപ്പിലാക്കുന്നത്. ഗതാഗത വകുപ്പ് തയ്യാറാക്കിയ പദ്ധതിയുടെ നിര്‍മാണം ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്നതോടെ ആരംഭിക്കും. പദ്ധതി അഞ്ച് വര്ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ദിവസം മക്കാ ഗവര്‍ണര്‍ ഖാലിദ് അല് ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശിച്ചിരുന്നു.
ജിദ്ദാ നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട ഭാഗങ്ങളെയും ബന്ധിപ്പിച്ചാണു മെട്രോ പദ്ധതി നടപ്പിലാക്കുന്നത്. 152 കിലോമീറ്റര്‍ നീളമുള്ള മെട്രോ പാത, ട്രാം, ബോട്ട്, ബസ് സര്‍വീസുകള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. മെട്രോയ്ക്ക് 72 സ്‌റ്റേഷനുകളുണ്ടാകും. 48 കിലോ മീറ്റര്‍ നീളമുള്ള ട്രാം നെറ്റ്‌വര്‍ക്കിന് ഓരോ കിലോ മീറ്ററിലും സ്‌റ്റേഷന്‍ ഉണ്ടാകും. 2950 ബസ് സ്‌റ്റേഷനുകളും 814 ബസുകളും ഉണ്ടാകും.
വിവിധ കരാര്‍ കമ്പനികളുമായി ബന്ധപ്പെട്ടു പ്രാഥമിക നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി ജിദ്ദാ മേയര്‍ ഹാനി അബൂറാസ് അറിയിച്ചു. 4500 കോടി റിയാലാണ് മെട്രോ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. 2020 ഓടെ മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത പദ്ധതികളെല്ലാം യാഥാര്‍ഥ്യമാകുമെന്നാണു പ്രതീക്ഷ. 20 വര്‍ഷത്തിനുള്ളില്‍ നഗരത്തിലെ മുപ്പതു ശതമാനം യാത്രക്കാര്‍ക്കും പൊതുഗതാഗത സംവിധാനമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ ഇത് ഒന്നു മുതല്‍ രണ്ടു ശതമാനംവരെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha