ക്രിക്കറ്റ് ദൈവം അബുദാബിയില്‍

ആയിരകണക്കിന് ക്രിക്കറ്റ്‌പ്രേമികളെ ആവേശത്തിലാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ അബുദാബിയില്‍. ഇത് ആദ്യമായ് ആണ് സച്ചിന്‍ അബുദാബിയില്‍ പൊതുജന മദ്ധ്യത്തില്‍ എത്തുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അബുദാബിയില്‍ എതുന്നത് അറിഞ്ഞ് പതിനയിരകണക്കിനു ആരാധകരാണ് തടിച്ചു കൂടിയത്. ഉച്ചയോടു തന്നെ അബുദാബി ഹംദാന്‍ സ്ട്രീറ്റ് ആരാധകര്‍ കൈയടക്കി കഴിഞ്ഞിരുന്നു. ഇന്ത്യക്കാര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധകര്‍ അര്‍പ്പുവിളികളുമായി സച്ചിന്റെ വരവിനായി കാത്തുനിന്നു. ഒടുവില്‍ സച്ചിന്‍ എത്തിയതോടെ ആവേശം അണപൊട്ടി. വേദിയിലെത്തിയ സച്ചിന്‍ അരാധകരുമായി സംവദിച്ചു. അസ്‌റെര്‍ ഫാര്‍മസിയുടെ 150മത് ശാഖയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. എളിമയുടെ പ്രതീകമായ സച്ചിനെക്കണ്ട് ആളുകള്‍ക്കിടയില്‍ അത്ഭുതം കൂറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha