സൗദിയിൽ മാറ്റത്തിന്റെ കാറ്റ്; ചാട്ടയടി നിർത്തലാക്കി പിന്നാലെ സൗദിയിൽ പുതിയ പരിഷ്‌കാരം, രാജ്യത്തെ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ചേര്‍ന്നാണ്

സൗദിയിൽ കലാകാലങ്ങൾളായി നിലനിന്നിരുന്ന ചാട്ടയടി നിർത്തലാക്കി പുതിയ ചരിത്രം രചിക്കുകയുണ്ടായി. എന്നാലിതാ ഇതിനുപിന്നാലെ പുതിയ പരിഷ്‌ക്കാരം കൂടി കൊണ്ടുവരുകയുണ്ടായി. സൗദി അറേബ്യയില്‍ പ്രായപൂര്‍ത്തിയാകാത്തവരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതയുള്ള വാർത്തയാണ് പുറത്തേക്ക് വരുന്നത്. ആദ്യകാലങ്ങളിൽ നിലനിന്നിരുന്ന വധശിക്ഷ ഇനിമുതൽ ഉണ്ടാകില്ല എന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. അതായത് 18 വയസ്സില്‍ താഴെയുള്ളവര്‍ നടത്തുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇനി മുതല്‍ തടവുശിക്ഷയാണ് നല്‍കുക.
അത്സമയം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ചേര്‍ന്നാണ് രാജ്യത്ത് നിലനിന്നിരുന്ന നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. അതായത് കുറ്റകൃത്യം നടത്തുന്ന സമയത്തോ അറസ്റ്റ് ചെയ്യുമ്പോഴോ പ്രതിക്ക് 18 വയസ്സില്‍ താഴെയാണ് പ്രായമെങ്കില്‍ അത്തരക്കാരെയാണ് നിലവിലെ നിയമമായ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നത്. ഇവരെ ജുവനൈല്‍ ഹോമുകളില്‍ പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുന്നതായിരിക്കും.
ഇത് സംബന്ധിച്ച് സൗദി ഉന്നതാധികാര സമിതി ആഭ്യന്തര മന്ത്രാലയത്തിനും സുരക്ഷാ വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു എന്നാണ് ലഭ്യമാകുന്ന വിവരം എന്നത്. അതോടൊപ്പം തന്നെ നിലവില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസുകളില്‍ വധശിക്ഷ നിര്‍ത്തി വെക്കാനും പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാനും പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
കാലാകാലങ്ങളായി രാജ്യത്ത് നിലനിന്നിരുന്ന ചാട്ടയടി ശിക്ഷ നിരോധിച്ചതായി സൗദി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചാട്ടവാറടി ശിക്ഷയായി നല്‍കിയിരുന്ന കേസുകളില്‍ ഇനി പിഴയോ തടവോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ നല്‍കാനാണ് സൗദി സുപ്രീം കോടതിയുടെ ഉത്തരവ് എന്നത്. രാജ്യം പുതിയ മാറ്റത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ കയ്യടി നൽകിയാണ് രാജ്യത്തെ ജനങ്ങൾ സ്വീകരിച്ചുപോരുന്നത്.
https://www.facebook.com/Malayalivartha



























