Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

കൊറോണ ബാധ; 24 മണിക്കൂറിനിടെ ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്ന് മരിച്ചത് നാല് മലയാളികൾ, ഇതോടെ ഗൾഫ്‌ രാഷ്ട്രങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മുപ്പത് പിന്നിടുകയാണ്

30 APRIL 2020 11:02 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപകമാകുന്ന ഗൾഫ്‌ രാഷ്ട്രങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മുപ്പത് പിന്നിടുന്നതായി റിപ്പോർട്ട്. ആകെ ഇന്നലെ മാത്രം കൊവിഡ് 19 ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന രണ്ട് മലയാളികളാണ് മരിച്ചത്. പത്തനംതിട്ട ഇടയാറന്മുള വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍(51), തൃശൂര്‍ വലപ്പാട് സ്വദേശി അബ്ദുല്‍ ഗഫൂര്‍ (54) എന്നിവരാണ് ബുധനാഴ്ച കൊറോണ ബാധയെ തുടർന്ന് മരിച്ചത്. രാജേഷ് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. ബദര്‍ അല്‍ മുള്ള കമ്പനിയിലെ ജീവനക്കാരനാണ് ഇദ്ദേഹം. അതോടൊപ്പം തന്നെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു. പ്രമേഹവും ഉണ്ടായിരുന്നു. തുടർന്ന് ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന മറ്റ് നാലുപേരെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം വലപ്പാട് സ്വദേശിയായ അബ്ദുല്‍ ഗഫൂര്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചത്തോടെ നില കൂടുതൽ വഷളായിരുന്നു . കുവൈത്ത് സിറ്റിയിലെ സഫാത്തില്‍ ടൈലറായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.

അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ പി.കെ കരീം ഹാജി അടക്കം രണ്ട് മലയാളികളാണ് ഇന്നലെ മാത്രം യു.എ.ഇയിൽ മരിച്ചത്. തൃശൂർ തിരുവത്ര സ്വദേശിയായ കരീം ഹാജിക്ക് 62 വയസായിരുന്നു. അബൂദബി ഇന്ത്യൻ ഇസ്‍ലാമിക് സെന്ററർ, സുന്നിസെന്റർ, കെ.എം.സി.സി എന്നിവയുടെ ഭാരവാഹി കൂടിയായിരുന്നു. അതോടൊപ്പം തന്നെ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പേൾ റീന വില്ലയിൽ പ്രിൻസി റോയ് മാത്യു (46) കോവിഡ് ബാധിച്ചു മരിച്ചു. അബുദാബി മുറൂർ ഇന്ത്യൻ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയും മാർത്തോമ്മാ ഇടവകാംഗവുമാണ് ഇവർ. ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മുപ്പത് പിന്നിടുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. മലയാളികൾ ഉൾപ്പടെ 307 പേരാണ് കൊറോണ ബാധ മൂലം മരിച്ചത്. അതോടൊപ്പം തന്നെ 54,830പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (32 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (38 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (53 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (55 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (58 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends