കുവൈത്തിലെ ഊഹക്കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിക്ക് ഗവണ്‍മെന്റ്

കുവൈത്തിലെ ഊഹക്കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ സാമൂഹിക വകുപ്പ്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഊഹക്കമ്പനികളെയും അവയുടെ മറവില്‍ നടത്തുന്ന വിസ കച്ചവടങ്ങള്‍ പൂര്‍ണ്ണമായും തടയുമെന്ന് തൊഴില്‍സാമൂഹിക വകുപ്പ മന്ത്രി ഹിന്ദ് അല്‍ സബീഹ് പറഞ്ഞു. ഇതിനായി ആഭ്യന്തരം ഉള്‍പ്പെടെയുള്ള വിവിധ മന്ത്രാലയവുമായി സഹകരിച്ച് ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്.
സംശയം തോന്നുന്ന എല്ലാ കമ്പനികളില്‍ പരിശോധനയ്!ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എല്ലാ പഴുതുകളും അടച്ച് ഇവരെ പിടികൂടുകയാണ് ലക്ഷ്യം. പല സ്വകാര്യ കമ്പനികളും തങ്ങളുടെ വിസയില്‍ ആളുകളെ എത്തിച്ചിട്ട് മറ്റ് കമ്പിനികളില്‍ ജോലിക്ക് വിടുന്ന പ്രവണതയാണ് കൂടുതലായും കണ്ടുവരുന്നത്. നിയമങ്ങളും നിബന്ധനകളും മറികടന്ന് വന്‍ തോതില്‍ പണം വാങ്ങി വിസക്കച്ചവടത്തിന്റെ പേരില്‍ 2014ല്‍ 6500 കമ്പനികളില്‍ അന്വേഷണം നടത്തുകയുണ്ടായി. അതില്‍ നിന്ന് 4000ത്തോളം കമ്പിനികളുടെ ഫയലുകള്‍ അധികൃതര്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.
ഊഹക്കമ്പിനികള്‍ നടത്തുന്ന വിസക്കച്ചവടങ്ങള്‍ രാജ്യത്ത് നിന്ന് തുടച്ചു നീക്കുമെന്നും തൊഴില്‍ സാമൂഹിക വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹ് വ്യക്തമാക്കി.
എന്നാല്‍ ഇതോടെപ്പം, സ്വകാര്യ സ്ഥാപനങ്ങളിലും സ്വദേശികള്‍ക്ക് ആനുപതികമായി ജോലി നല്‍കണമെന്ന വ്യവസ്ഥയിലും തിരിമറി അധികൃതര്‍ കണ്ടെത്തിയിരുന്നു. സ്വദേശികളുടെ പേരുകള്‍ മാത്രം രജിസ്റ്ററില്‍ കാണിച്ച് പല സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നണ്ട്. ഇങ്ങനെ, സ്വദേശി പൗരന്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്ന സര്‍ക്കാര്‍ സബ്‌സിഡികള്‍ അനധികൃതമായി അനുഭവിക്കുന്ന നിരവധി കമ്പനികളും ഉണ്ട്. നിയമവിരുദ്ധമായി ഈ കമ്പനികള്‍ കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുന്നതിനും വ്യാജരേഖകള്‍ സമര്‍പ്പിച്ചതിനെതിരേ നിയമനടപടി സ്വീകരിക്കുമന്നും മന്ത്രി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha