യെമനില്‍ ആഭ്യന്തരയുദ്ധം കടുത്തു; മലയാളികള്‍ ആശങ്കയില്‍

ആഭ്യന്തരയുദ്ധം കടുത്തതോടെ യെമനിലെ മലയാളികള്‍ ആശങ്കയില്‍. സ്‌ഫോടനങ്ങളും വ്യോമാക്രമണവും തുടരുന്ന സാഹചര്യത്തില്‍ യെമനിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. ബോംബിംഗ് നടന്നതിനെ തുടര്‍ന്ന് വിമാന സര്‍വീസുകളും മുടങ്ങിയിരിക്കുകയാണ്.
യെമന്‍ വിമാനത്താവളത്തിലും ബോംബിങ് നടന്നു. ഇതേത്തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. സംഘര്‍ഷവും ബോംബാക്രമണവും തുടരുന്നതിനാല്‍ താമസ സ്ഥലത്തു നിന്നും പുറത്തു പോകാന്‍ പോലും കഴിയുന്നില്ല. പലര്‍ക്കും പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ പിടിച്ചുവെച്ചിരിക്കുന്ന സ്ഥിതിയുമുണ്ട്.
യെമനിലെ സംഘര്‍ഷം അയയാതെ മലയാളികളെ നാട്ടിലെത്തിക്കാനാകില്ലെന്ന് മന്ത്രി കെ സി ജോസഫും പ്രതികരിച്ചിട്ടുണ്ട്. മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ യെമനില്‍ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരും എത്രയും വേഗം നാട്ടിലേക്കു മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തില്‍ എത്താന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha