യെമനിലെ വിമതകേന്ദ്രങ്ങളില്‍ സൗദി ശക്തമായ വ്യോമാക്രമണം തുടരുന്നു

ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍ ഹൂദി വിമതരുടെ ശക്തി കേന്ദ്രങ്ങള്‍ക്ക് നേരേ തുടര്‍ച്ചയായ രണ്ടാം ദിവസവും സൗദി അറേബ്യയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം. കുട്ടികളടക്കം 39 പേരാണ് രണ്ട് ദിവസത്തിനിടെ യെമനില്‍ കൊല്ലപ്പെട്ടത്. യെമനിലെ രണ്ടാമത്തെ വലിയ നഗരമായ ഏദന്‍ പിടിക്കാനുള്ള ഹൂദി വിമതരുടെ ശ്രമങ്ങളെ വ്യോമാക്രമണങ്ങളിലൂടെതടയാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ. ഹൂതി വിമതരുടെ ആയുധപ്പുരകള്‍ ലക്ഷ്യമാക്കിയാണ് സൗദി അറേബ്യയുടെ പ്രധാന ആക്രമണം. വിമതരുടെ വിതരണ ശൃംഖലകള്‍ പലയിടത്തും തകര്‍ക്കാന്‍ വ്യോമാക്രമണങ്ങളിലൂടെ കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ രാജ്യത്തെ രണ്ടാമത്തെ നഗരമായ ഏദനില്‍ നിന്ന് വിമതരെ പൂര്‍ണമായും തുരത്താന്‍ കഴിഞ്ഞിട്ടില്ല. ഏദനിലെ തെരുവുകളില്‍ വിമതരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാണ്. ഇവിടെ മാത്രം 16 പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഏദനില്‍ ഹൂതി വിമതര്‍ കര്‍ഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. വിമതരുടെ പിടിയില്‍ നിന്ന് ഏദന്‍ നഗരത്തെ മോചിപ്പിക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് സൗദി സൈനിക തലവന്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ മേഖലകളില്‍ വന്‍ മുന്നേറ്റമാണ് വിമതര്‍ നടത്തുന്നത്. സൈനിക നടപടി അധികം നീണ്ടു നില്‍ക്കില്ലെന്നാണ് യെമന്‍ ഭരണ നേതൃത്വം പറയുന്നത്. കരയുദ്ധത്തിന് തത്ക്കാലം പദ്ധതിയില്ലെന്ന് സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ യെമനിലെ മസ്ജിദുകളില്‍ ഖുത്തുബ പ്രഭാഷണങ്ങളില്‍ ഹൂതി വിമതര്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ സൗദിഅറേബ്യയെ മുന്‍ നിര്‍ത്തി അമേരിക്കയും ഇസ്രേയേലും നടത്തുന്ന ആക്രമണങ്ങളെ യെമന്‍ ജനത ചെറുക്കുമെന്ന് ഹൂതി നേതാവ് അബ്ദുള്‍ മലിക് അല്‍ഹൂതി ടെലിവിഷന്‍ പ്രഭാഷണത്തില്‍ മുന്നറിയിപ്പ് നല്‍കി. യെമനിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട സൗദിയുടെ തെക്കന്‍ ഭാഗത്തുള്ള വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് പുനരാരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha