അറബ് രാജ്യങ്ങളുടെ സംയുക്ത സേന രൂപീകരിക്കാന്‍ തീരുമാനം

അറബ് രാജ്യങ്ങളുടെ സംയുക്ത സേന രൂപീകരിക്കാന്‍ ഈജിപ്!തില്‍ നടന്ന ഇരുപത്തിയാറാമത് അറബ് ഉച്ചകോടി തീരുമാനിച്ചു. യെമനിലെ കലാപമടക്കം, മേഖല നേരിടുന്ന എല്ലാ പ്രശ്!നങ്ങളെയും ഒറ്റക്കെട്ടായി നേരിടാന്‍ ഉച്ചകോടി ആഹ്വാനം ചെയ്!തു.
ഉച്ചകോടിയോടനുബന്ധിച്ചു പുറത്തിറക്കിയ ശാം അല്‍ ഷെയ്ഖ് പ്രഖ്യാപനത്തിലുള്ള പ്രധാനപ്പെട്ട പരാമര്‍ശവും ഇത് തന്നെയാണ്. ഒരു രാജ്യത്തെയും സേനയില്‍ അംഗമാകാന്‍ നിര്‍ബന്ധിക്കില്ല. താല്‍പര്യമുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തി സേന രൂപീകരിക്കാനാണ് നീക്കം. യമന്‍, സിറിയ, ലിബിയ, ഈജിപ്!ത് തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ നിര്‍ദ്ധിഷ്ട സൈന്യത്തിനാകും എന്നാണു പ്രതീക്ഷ. യമനില്‍ സമാധാനം പുന:സ്ഥാപിക്കുന്നത് വരെ സൈനിക നടപടി തുടരുമെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. രാഷ്ട്രീയമായും, സാമ്പത്തികമായും, സാംസ്!കാരികമായുമെല്ലാം മേഖല നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ ഒന്നിക്കാന്‍ ഉച്ചകോടി ആഹ്വാനം ചെയ്!തു. അറബ് രാജ്യങ്ങള്‍ക്ക് മേല്‍ സ്വാധീനമുറപ്പിക്കാനുള്ള ഇറാന്റെ ശ്രമവും അമേരിക്കയും ഇറാനും തമ്മുലുള്ള ആണവകരാര്‍ അന്തിമ ഘട്ടത്തിലെത്തിയതും അറബ് ഐക്യത്തിന് വേഗം കൂട്ടുമെന്നാണ് വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha