യെമനില്‍ പോരാട്ടം രൂക്ഷം; സനയില്‍നിന്ന് ജനങ്ങള്‍ പലായനം ചെയ്യുന്നു

ഹൂതി വിമതരെ തുരത്താന്‍ യെമനില്‍ നാലാം ദിവസവും സൗദി സൈന്യം വ്യോമാക്രമണം തുടര്‍ന്നതോടെ ജനങ്ങള്‍പാലായനം ചെയ്യാനാരംഭിച്ചു. തലസ്ഥാനമായ സനയില്‍നിന്നും തൈസ് പ്രവിശ്യ ഉള്‍പ്പെടെയുള്ള മേഖലയിലാണ് ജനങ്ങള്‍അഭയാര്‍ത്ഥികളായി നീങ്ങുന്നത്. നാലു ദിവസമായി കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്ന സനയില്‍ ജനജീവിതം ദുഷ്‌കരമായിരിക്കുകയാണ്.
യെമനില്‍ !സൗദി സൈന്യത്തിന്റെ നേതൃത്വത്തില്‍ ഹൂതി വിമതര്‍ക്കെതിരെ വ്യോമാക്രമണം ശക്തമായതോടെ ജനജീവിതം ദു:സ്സഹമായി. തലസ്ഥാനമായ സനയില്‍നിന്ന് ജനങ്ങള്‍ പലായനം ചെയ്യാന്‍ തുടങ്ങി. അതിനിടെ ഇറാനാണ് ഹൂതി വിമതരെ ഉപയോഗിച്ച് രാജ്യം ശിഥിലമാക്കാന്‍ ശ്രമിക്കുന്നതെന്ന് യമന്‍പ്രസിഡന്റ് ആരോപിച്ചു. സനയിലെ വിമാനതാവളത്തിലെ റണ്‍വേയും വ്യോമാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.അതേസമയം തങ്ങളുടെ ആദ്യഘട്ട വ്യോമാക്രണം വിജയമാണെന്നാണ് സൗദി സൈന്യത്തിന്റെ അവകാശവാദം. ഹൂതികള്‍ വിമാനങ്ങളില്‍ കൂടുതല്‍ആയുധസാമഗ്രികള്‍കരുതിയിട്ടുണ്ടാകാമെന്ന് ഓപ്പറേഷന് നേതൃത്വം നല്‍കുന്ന സംയുക്ത സൈന്യത്തിന്റെ വക്താവ് ബ്രിഗേഡിയര്‍ അഹമ്മദ് അല്‍അസീറി വ്യക്തമാക്കി. അതിനിടെ രാജ്യത്തെ ശിഥിലമാക്കുന്ന ഷിയാ ഹൂതികള്‍ക്ക് പിന്നില്‍ഇറാനാണെന്ന ആരോപണവുമായി യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ഹാദി രംഗത്തെത്തി. ഈജിപ്തില്‍നടക്കുന്ന അറബ് ഉച്ചകോടിയിലാണ് ഹൂതികള്‍ഇറാന്റെ ശിങ്കിടികളാണെന്ന് ആരോപണം ഹാദി ഉയര്‍ത്തിയത്.ഹൂതി വിമതര്‍കീഴങ്ങുന്നത് വരെ സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണം തുടരുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.സൗദിയില്‍അഭയം തേടിയിരിക്കുകയാണ് അബ്ദുറബ്ബ് മന്‍സൂര്‍ഹാദി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha