സൗദിയില്‍ വാഹനാപകടങ്ങള്‍ വന്‍ തോതില്‍ കൂടുന്നു

വാഹനം ഒട്ടകത്തില്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ സൗദിയില്‍ വര്‍ധിച്ചു വരുന്നതായാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. നിരവധി ആളപായങ്ങളും പരിക്കുകളും ദശലക്ഷക്കണക്കിനു റിയാലിന്റെ നാശ നഷ്ടങ്ങളും ഇതുമൂലം സംഭവിച്ചു. ഇത്തരം അപകടങ്ങളില്‍ 90 ശതമാനവും നടക്കുന്നത് രാത്രിയാണ്. അമിത വേഗതയിലുള്ള വാഹനങ്ങള്‍, റോഡിലൂടെ അലഞ്ഞു നടക്കുന്നതും റോഡ് മുറിച്ചു കടക്കുന്നതുമായ ഒട്ടകങ്ങളില്‍ ഇടിച്ചാണ് അപകടം സംഭവിക്കുന്നത്.
രാജ്യത്ത് അഞ്ചു ലക്ഷത്തിലധികം ഒട്ടകങ്ങള്‍ സ്വതന്ത്രമായി അലഞ്ഞു നടക്കുന്നതായാണ് കണക്ക്. റിയാദ്, ഖസീം പ്രവിശ്യകളിലാണ് ഇതില്‍ കൂടുതലും. ഒട്ടകങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായി വിദഗ്ദസമിതി പഠനം നടത്തിയതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനാണ് പദ്ധതി.
സൗദിയില്‍ വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. റോഡുകളില്‍ അലഞ്ഞു നടക്കുന്ന ഒട്ടകങ്ങള്‍ മൂലം സംഭവിക്കുന്ന അപകടങ്ങളാണ് ഇതില്‍ നല്ലൊരു ഭാഗവും. മതിയായ സുരക്ഷാ സംവിധാനം ഒരുക്കിയില്ലെങ്കില്‍ അപകടങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നത്.
വാഹനാപകടങ്ങളുടെ എണ്ണം രാജ്യത്ത് വന്‍തോതില്‍ വര്‍ധിച്ചു വരുന്നതായാണ് കണക്ക്. 2005ലെ കണക്കനുസരിച്ച് ആയിരത്തി മുന്നൂറ് കോടി റിയാലിന്റെ നാശനഷ്ടങ്ങള്‍ വാഹനാപകടങ്ങള്‍ മൂലം ഉണ്ടായി. മതിയായ സുരക്ഷാ സംവിധാനം ഒരുക്കിയില്ലെങ്കില്‍ 2018 ആകുമ്പോഴേക്കും ഇത് 2400 കോടിയാകും എന്നാണ് സൂചന. 1970നു ശേഷം ഇതുവരെ വാഹനാപകടങ്ങള്‍ മൂലം മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം പത്ത് ലക്ഷത്തോളം വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha