Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

സൗദി അറേബ്യയിൽ കൊറോണ ബാധിതർ ഒരുലക്ഷം കടന്നു; സഹായഹസ്തവുമായി ചൈന, സൗദിയിൽ രോഗം സ്ഥിരീകരിക്കുന്ന പ്രവാസികളുടെ എണ്ണവും കൂടുകയാണ്

09 JUNE 2020 05:09 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്ന സഹാഹചര്യത്തിൽ സൗദി അറേബ്യയിൽ മാത്രം രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നതായി റിപ്പോർട്ട്. ഞായറാഴ്ച മാത്രം 3045 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നതെന്ന് സൗദി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് പുറത്ത് വിട്ടത്. ഇതേതുടർന്ന് നിലവിൽ രോഗബാധിതരുടെ എണ്ണം 101,914 ആയാണ് ഉയർന്നിരിക്കുന്നത്.

എന്നാൽ തന്നെയും സൗദിയിൽ രോഗം സ്ഥിരീകരിക്കുന്ന പ്രവാസികളുടെ എണ്ണവും കൊറോണ ബാധിച്ച് മരിക്കുന്ന പ്രവാസികളുടെ എണ്ണവും വളരെയധികമാണ്. ഇതിനോടകം തന്നെ നിരവധി മലയാളികൾക്ക് കൊവിഡ്-19 മൂലം ഇവിടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സൗദിയിൽ സഹായഹസ്തവുമായി ചൈനീസ് മെഡിക്കൽ സംഘം എത്തിയിട്ടുണ്ട്. എന്തെന്നാൽ നേരത്തെ ഫ്രെബ്രുവരിയിൽ ചൈനയിൽ കൊവിഡ്-19 പടർന്ന് പിടിച്ചപ്പോൾ ചൈനയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത രാജ്യമായിരുന്നു സൗദി. എന്നാലിതാ ചൈനയിലെ കൊവിഡ് വ്യാപനം കുറയുകയും സൗദിയിൽ രോഗബാധ കൂടുകയും ചെയ്തപ്പോൾ ചൈന തിരിച്ചും സഹായവുമായി എത്തുകയായിരുന്നു. ഏപ്രിൽ 15ന് എട്ട് മെഡിക്കൽ വിദഗ്ധരടുങ്ങുന്ന ചൈനീസ് സംഘം സൗദി സന്ദർശിക്കുകയും കൊവിഡ് വിരുദ്ധപോരാട്ടത്തിൽ കൈകോർത്തുകൊണ്ട് ഒരുമിച്ച് നിൽക്കുകയാണ്.

അതോടൊപ്പം തന്നെ സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. വായ്പൂര് പുത്തൻ പറമ്പിൽ അഹമ്മദ് സാലിയുടെ മകൻ താജുദ്ദീൻ ആണ് മരിച്ചത് . പ്രായം 50. അമീർ സുൽത്താനിലെ സ്റ്റാർ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 25 വർഷക്കാലമായി സൗദിയിലായിരുന്നു ജോലി ചെയ്തുവന്നിരുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഴിഞ്ഞ ഒന്നരയാഴ്ചയായി ജിദ്ദയിലെ ജർമ്മൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (9 minutes ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (16 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (29 minutes ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (31 minutes ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (1 hour ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (1 hour ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (1 hour ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (2 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (2 hours ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (2 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (3 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (3 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (3 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends