യമനില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് സൗദിയുടെ ക്ഷണം

യമനില്‍ ദുരിദാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുള്ള രാജ്യങ്ങളും സംഘടനകളും മുന്നോട്ടു വരണമെന്ന് സൗദി അറേബ്യ അഭ്യര്‍ഥിച്ചു. ഡിപ്ലോമാറ്റിക് ചാനലിലൂടെ മാത്രമേ സഹായം നല്‍കാന്‍ അനുവദിക്കുകയുള്ളൂ. അതിനിടെ ഇറാനില്‍ നിന്നുള്ള ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള സംഘടനകളുടെ സാന്നിധ്യം യമനില്‍ ഉണ്ടെന്ന് സൗദി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി യമനില്‍ വീണ്ടും അധികാരമേല്‍ക്കുന്നത് വരെ സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക നടപടി തുടരുമെന്ന് സൗദി വിദേശകാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.
ഹൂതികള്‍ ആയുധം താഴെ വെക്കുന്നത് വരെ അവര്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീര്‍ പറഞ്ഞു. സൗദി മരുഷ്യാവകാശ സമിതിയും പണ്ഡിത സഭയും സൗദി നേത്രുത്വത്തിലുള്ള സൈനിക നടപടിയെ അനുകൂലിച്ചു പ്രസ്താവനയിറക്കി. അതേസമയം യമനില്‍ ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ താല്‍പര്യമുള്ള രാജ്യങ്ങളെയും സംഘടനകളെയും സ്വാഗതം ചെയ്യുന്നതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഹൂതികള്‍ കൂടുതലുള്ള യമന്റെ വടക്കന്‍ പ്രവിശ്യകളായ സാദ, ഹാജ എന്നിവിടങ്ങളില്‍ സഖ്യസേനയുടെ വ്യോമാക്രമണം തുടരുകയാണ്. ഇവിടെ ഹൂതികള്‍ ഇപ്പോള്‍ സ്വയം രക്ഷക്കായി സാധാരണക്കാരോടൊപ്പമാണ് കഴിയുന്നതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അഹമദ് അല്‍ അസീരി പറഞ്ഞു. കതാഫ്, ഡാലി, ശബ്‌വ, ഹരാദ്, അല്‍ ഹിസാമ തുടങ്ങിയ സ്ഥലങ്ങളില്‍ ഹൂതീ കേമ്പുകള്‍ക്ക് നേരെ വ്യോമാക്രമണം ഉണ്ടായി. ഇറാന്റെ സഹായത്തോടെയാണ് ഹൂതികള്‍ അക്രമം അഴിച്ചു വിടുന്നതെന്ന് വ്യക്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha