സൗദിയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഇലക്ട്രോണിക് ആകുന്നു

സൗദിയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നൂറ് ശതമാനവും ഇലക്ട്രോണിക് സിസ്റ്റം വഴിയാക്കാന്‍ നീക്കം. ഇതോടെ പാസ്‌പോര്‍ട്ട്, ഇഖാമ സേവനങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ നേരിട്ട് ഹാജരാകേണ്ട സാഹചര്യം ഇല്ലാതായി. പാസ്‌പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പേപ്പര്‍ ജോലികള്‍ പൂര്‍ണമായും എടുത്തു കളയാനാണ് പദ്ധതി.
അപേക്ഷകള്‍ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതുമെല്ലാം ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം മേധാവി സുലൈമാന്‍ അല്‍ യഹ് യ പറഞ്ഞു. ഇതോടെ ഓണ്‍ലൈന്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങള്‍ വരുത്തുകയും ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിശോധിക്കുകയുമായിരിക്കും ജവാസാത്ത് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി.
ശരിയായ വിവരങ്ങള്‍ മാത്രം നല്‍കി പുതിയ സംവിധാനവുമായി എല്ലാവരും സഹകരിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും പാസ്‌പോര്‍ട്ട് വിഭാഗം മേധാവി ആവശ്യപ്പെട്ടു. ഇഖാമ പുതുക്കല്‍, എക്‌സിറ്റ് റീഎന്ട്രി തുടങ്ങി നിരവധി സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയായതോടെ പാസ്‌പോര്‍ട്ട് ഓഫീസിലെ തിരക്ക് വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പുതിയ ഇഖാമ ലഭിക്കണമെങ്കില്‍ നിലവില്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഈ സേവനം സൗദി പോസ്റ്റ് വഴിയാക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha