ഇറാന് ആണവ കരാര്‍; മധ്യസ്ഥത വഹിച്ച ഒമാന്റെ നിലപാടുകള്‍ ശ്രദ്ധേയം

ആണവ പ്രശ്‌നത്തില്‍ ഇറാനും വന്‍ശക്തി രാജ്യങ്ങളും ധാരണയിലെത്തുമ്പോള്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച ഒമാന്റെ നിലപാടുകള്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്?. യുഎന്‍ മുന്‍കൈയെടുത്താല്‍ യമന്‍ പ്രശ്‌നത്തിലും എല്ലാ കക്ഷികളെയും മേശക്ക് ചുറ്റും കൊണ്ടുവരാന്‍ സഹായിക്കാമെന്ന് ഒമാന്‍ വ്യക്തമാക്കി ക!ഴിഞ്ഞു.
എന്നും സമാധാനത്തിന്? ഒപ്പമായിരിക്കുമെന്ന ഒമാന്റെ നിലപാട്? വെറുംവാക്കല്ലെന്ന് തെളിയിക്കുന്നതാണ്? ആണവ തര്‍ക്കത്തില്‍ ഇറാനും വന്‍ശക്തി രാജ്യങ്ങളും ധാരണയിലെത്തുന്നു എന്ന വാര്‍ത്തകള്‍. ധാരണക്ക് പകരം യുദ്ധമാണെങ്കില്‍ അത്? വന്‍നാശത്തിലേക്ക് നയിക്കുമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി യൂസഫ്? ബിന്‍ അലവി പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്നവരുണ്ട്, അതുകൊണ്ടാണ് ഇറാനും വന്‍ശക്തി രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയുണ്ടായത്?. യുദ്ധം ആഗ്രഹിക്കുന്നവര്‍ നഷ്ടങ്ങള്‍ നേരിടേണ്ടി വരും. ശക്തി സംഭരിക്കാന്‍ ഓരോ രാജ്യത്തിനും അവകാശമുണ്ട്. അത്? അന്താരാഷ്ട്ര സമാധാന പദ്ധതികള്‍ക്ക് അനുസരിച്ചായിരിക്കണമെന്നും യൂസഫ് ബിന്‍ അലവി പറഞ്ഞു.
ചര്‍ച്ചയില്‍ ഒമാന്‍ വഹിച്ച പങ്കിനെ യുഎസ്? സ്‌റ്റേറ്റ്? സെക്രട്ടറി ജോണ്‍കെറിയും പ്രകീര്‍ത്തിച്ചു. യമന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിന്? ഐക്യരാഷ്ട്ര സഭ മുന്‍കൈയെടുത്താല്‍ ചര്‍ച്ചകള്‍ക്ക് സഹായിക്കാമെന്ന് ഒമാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha