സൗദിയില്‍ ബിസിനിസ് വിസാ നടപടികള്‍ ലളിതമാക്കുന്നു

വാണിജ്യ ആവശ്യങ്ങള്‍ക്കായി സൗദിയിലേക്ക് വരുന്നവരുടെ വിസ നടപടി ക്രമങ്ങള്‍ ലളിതമാക്കണമെന്ന് ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. നിലവില്‍ സൗദിയിലെ വാണിജ്യ സ്ഥാപനങ്ങള്‍ ഇന്‍വിറ്റേഷന്‍ ലെറ്റര്‍ അയച്ചാല്‍ മാത്രമേ സൗദിയിലേക്കുള്ള സന്ദര്‍ശനം സാധ്യമാകൂ.
സൗദിയിലേക്ക് വാണിജ്യ ആവശ്യങ്ങള്‍ക്കായി വരുന്നവരുടെ വിസ നടപടി ക്രമങ്ങള്‍ ലളിതമാക്കണമെന്ന് ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വാണിജ്യ വിസ വിസിറ്റിംഗ് വിസ പോലെ പരിഗണിച്ച് വാണിജ്യ സന്ദര്‍ശനവും വിദേശങ്ങളിലുള്ള എംബസികളില്‍ നിന്നും കോണ്‍സുലേറ്റുകളില്‍ നിന്നും ലഭ്യമാക്കണമെന്നും ശൂറ അഭിപ്രായപ്പെട്ടു. വ്യാപാര ആവശ്യങ്ങള്‍ക്കായി സൗദി സന്ദര്‍ശിക്കുവാന്‍ സൗദിയിലുള്ള സ്ഥാപനം ക്ഷണക്കത്ത് അയക്കുന്ന നടപടിയാണ് നിലവിലുള്ളത്. ഈ രീതിക്ക് പകരം സന്ദര്‍ശന വിസ ലഭിക്കുവാന്‍ ആവശ്യമായ രേഖകള്‍ നയതന്ത്ര കാര്യാലയത്തിലേക്ക് ഓണ്‍ലൈന്‍ മുഖേന അയച്ചാല്‍ സന്ദര്‍ശകന് നേരിട്ട് വിസ ലഭ്യമാകുന്ന രീതി നടപ്പിലാക്കണമെന്ന അംഗങ്ങളുടെ അഭ്യര്‍ത്ഥനക്കാണ് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha