യെമന്‍ ഭരിക്കാന്‍ പ്രത്യേക വിഭാഗത്തെ മാത്രം അനുവദിക്കില്ലെന്ന് ഇറാന്

യെമന്‍ ഭരിക്കാന്‍ പ്രത്യേക വിഭാഗത്തെ മാത്രം അനുവദിക്കില്ലെന്ന് ഇറാന്‍. ഷിയ സുന്നി വിഭാഗങ്ങളെ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഇറാന്‍ മുന്‍കൈയ്യെടുക്കുമെന്നും വിദേശകാര്യ സഹമന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുള്ള പറഞ്ഞു. അതേസമയം ഇറാന്‍ നാവിക സേന ഏദന്‍ കടലിടുക്കില്‍ എത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നു.
ആറു മാസങ്ങള്‍ക്കു മുന്‍പു സന പിടിച്ചെടുത്ത ഹൂത്തി വിമതര്‍ ഏദന്‍ തുറമുഖം പിചിടിച്ചെടുക്കാന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ഇറാന്‍ നാവികസേനയുടെ കടന്നുവരവ്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദിയുടെ സൈന്യം ഈ മേഖലയില്‍ ഹൂത്തികളുടെ സൈനികശേഷി പൂര്‍ണമായി നശിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ വിമതരെ പിന്തുണക്കുന്ന ഇറാന്റെ നാവികസേന ഏദനില്‍ എത്തിയത് തുടര്‍ന്നുള്ള പോരാട്ടത്തിന് ഹൂത്തികള്‍ക്ക് കരുത്തേകുമെന്നാണ് വിലയിരുത്തല്‍.
യെമന്‍ ഭരിക്കാന്‍ പ്രത്യേക വിഭാഗത്തെ മാത്രം അനുവദിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുള്ള ബെയ്‌റൂട്ടില്‍ പറഞ്ഞതോടെ ചിത്രം കൂടുതല്‍ വ്യക്തമായി. ഷിയ സുന്നി വിഭാഗങ്ങളെ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഇറാന്‍ മുന്‍കൈയ്യെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അമേരിക്ക ഇന്ന് സൗദി അറേബ്യക്ക് കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചു. എന്നാല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ ചേര്‍ന്ന് ഹൂതി വിമതര്‍ക്കെതിരെ പൊരുതാന്‍ പാക്കിസ്ഥാന്‍ തിടുക്കം കാട്ടില്ലെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha