നിതാഖാതിന്റെ മൂന്നാം ഘട്ടം നടപ്പാക്കുന്നത് സൗദി നീട്ടി വെച്ചു

നിതാഖാതിന്റെ മൂന്നാം ഘട്ടം നടപ്പാക്കുന്നത് സൗദി തൊഴില്‍ മന്ത്രാലയം നീട്ടി വെച്ചു. കൂടുതല്‍ സ്വദേശികളെ ജോലിക്ക് വെക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്വകാര്യ സ്ഥാപനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം. ഈ മാസം ഇരുപതിന് നിതാഖാതിന്റെ മൂന്നാം ഘട്ടം ആരംഭിക്കുമെന്നായിരുന്നു നേരത്തെ സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചിരുന്നത്.
തൊഴിലുടമകളുടെയും സ്ഥാപനങ്ങളുടെയും അഭ്യര്‍ത്ഥന പരിഗണിച്ച് പദ്ധതി നടപ്പാക്കുന്നത് നീട്ടി വെച്ചതായി മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. സ്വകാര്യ മേഖലയിലെ സ്വദേശീവല്‍ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതാണ് മൂന്നാം ഘട്ട പദ്ധതി. നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതി നടപ്പിലാക്കാന്‍ പ്രയാസമായതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണം എന്നായിരുന്നു സ്ഥാപനങ്ങളുടെ ആവശ്യം.
വലിയ കമ്പനികളില്‍ സ്വദേശീ ജീവനക്കാരുടെ എണ്ണം ഇരുപത്തിയഞ്ച് ശതമാനത്തില്‍ നിന്നും നാല്‍പത്തിയൊന്നു ശതമാനമായും വന്‍കിട കമ്പനികളില്‍ ഇരുപത്തിയൊമ്പത് ശതമാനത്തില്‍ നിന്നും അറുപത്തിയാറ് ശതമാനമായും വര്‍ധിപ്പിക്കണം എന്നാണ് മൂന്നാം ഘട്ട പദ്ധതിയുടെ പ്രധാനപ്പെട്ട നിര്‍ദേശം. പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിക്കുന്നത് ഉള്‍പ്പെടെ മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ നിര്‍ത്തി വെക്കും. പദ്ധതി നടപ്പിലാക്കാന്‍ ചുരുങ്ങിയത് മൂന്നു വര്‍ഷത്തെ സാവകാശം വേണമെന്നാണ് കൌണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് ആവശ്യപ്പെട്ടിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha