ഖത്തറില്‍ ശ്രദ്ധിച്ച് വണ്ടിയോടിച്ചില്ലെങ്കില്‍ പിടിവീഴും

നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ കുടുക്കാന്‍ ഖത്തറില്‍ കൂടുതല്‍ നിരീക്ഷണ കാമറകള്‍ വരുന്നു. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പുറമേ മറ്റു കുറ്റകൃത്യങ്ങളില്‍ എര്‍പ്പെടുന്നവരെ കൂടി ലക്ഷ്യംവച്ചാണ് നിരത്തില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കവാഹനങ്ങളുടെ അമിത വേഗവും സിഗ്‌നല്‍ ലംഘനങ്ങളും ഉള്‍പെടെയുള്ള ഗുരുതരമായ നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനാണ് നിലവില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ സുരക്ഷ കൂടി കണക്കിലെടുത്ത് രാജ്യം മുഴുവന്‍ നിരീക്ഷിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് കാമറകള്‍ സ്ഥാപിക്കാനാണ് താല എന്നു പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
നാഷണല്‍ കമാന്റ് സെന്റര്‍ ഗതാഗത വകുപ്പിന്റെയും സെക്യൂരിറ്റി സിസ്റ്റംസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് പുതിയ കാമറകള്‍ സ്ഥാപിക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, തെറ്റായ ദിശയില്‍ മറ്റു വാഹനങ്ങളെ മറികടക്കുക , തുടങ്ങി സുരക്ഷിത യാത്രക്ക് വിഘാതമാവുന്ന മുഴുവന്‍ നിയമ ലംഘനങ്ങളും പുതുതായി സ്ഥാപിക്കുന്ന കാമറകളില്‍ പതിയും.
റോഡുകളും തെരുവുകളും കേന്ദ്രീകരിച്ചു നടക്കുന്ന കുറ്റകൃത്യങ്ങള്‍ കൂടി കണ്ടെത്താന്‍ കഴിയുന്ന വിധത്തിലാണ് പുതിയ കാമറകള്‍ സ്ഥാപിക്കുന്നത്. സ്മാര്‍ട്ട് കാമറകളില്‍ പതിയുന്ന വിദൂര ദൃശ്യങ്ങള്‍ പോലും സൂം ചെയ്തു കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നതിനാല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് കാമറ കണ്ണുകളില്‍ നിന്ന് ഒരു വിധത്തിലും രക്ഷപ്പെടാനാവില്ല. നിയമ ലംഘനം കണ്ടെത്തിയാല്‍ മെട്രാഷ് വഴി വാഹനമുടമയെ മുന്‍കൂട്ടി സന്ദേശമറിയിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും പുതിയ സംവിധാനത്തിനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha