Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കഥകൾ പറഞ്ഞ് കൊടുക്കുവാനും സ്നേഹിക്കുവാനും അവളുടെ അപ്പൂപ്പൻ ഇന്നില്ല.അതോടപ്പം മരിച്ച് തൂങ്ങി നിൽക്കുന്ന അമ്മയുടെ അച്ഛൻെറ രൂപം ആ കൊച്ച് മനസ്സിനെ ഭീതിയിലാക്കിയിരിക്കുന്നു....' ഗൾഫ് രാഷ്ട്രങ്ങളിൽ ആത്മഹത്യകൾ ഉയരുന്നു, അനുഭവം വ്യക്തമാക്കി അഷ്‌റഫ് താമരശ്ശേരി

10 JULY 2020 06:01 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്‌കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഒമാനിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉൾപ്പെടെ മരിച്ചത് 12പേർ; കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്: ഒമാനിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു:- ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യത...

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏപ്രില്‍ 10 ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും...

കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളിൽ തന്നെ പ്രവാസലോകത്തിന്റെ കണ്ണുകൾ നിറയ്ക്കുന്ന വാർത്തകൾ പുറത്തേക്ക് വന്നതാണ്. കൊറോണ എന്നത് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. അതുമൂലം ഉണ്ടായ പരാധീനതകൾ കാരണം ഹൃദയം തകർന്ന് മരിക്കുന്നവർ, ആത്മഹത്യാ ചെയ്യുന്നവർ എന്നിങ്ങനെ അനവധിയാണ് വാർത്തകൾവന്നത് . പലതും കേട്ട് കണ്ണ് നിറയാത്ത പ്രവാസികൾ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ തനിക്കുണ്ടായ ഒരനുഭവം പങ്കുവയ്ക്കുകയാണ് ദുബായിലെ സാമൂഹ്യപ്രവര്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം;

ഇന്ന് 8 പേരുടെ മൃതദേഹങ്ങളിൽ 6 പേരുടെ മൃതദേഹങ്ങൾ ഇൻഡ്യയിലേക്ക് അയച്ചു. രണ്ടുപേരെ ഇവിടെ ജബൽ അലിയിൽ സംസ്കരിച്ചു.മരിച്ചവരിൽ 6 പേരുടെ മരണം സ്വഭാവികമരണമായിരുന്നു.രണ്ട് പേർ ആത്മഹത്യ ചെയ്തു.ഒരാൾ കെട്ടിടത്തിൻെറ മുകളിൽ നിന്നും ചാടി മരിച്ചു.മറ്റെയാൾ തൂങ്ങി മരിച്ചു.കഴിഞ്ഞ ഒരു FB യിലെ പോസ്റ്റിൽ ആത്മഹത്യ ചെയ്യുന്നവരുടെ മാനസിക വിഭ്രാന്തിയെ കുറിച്ച് ഞാൻ വിശദമായി പറഞ്ഞിരുന്നു.ഇവിടെ ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ട് അനുഭവിക്കന്നവരോട് എന്നെ ഏത് സയയത്തും വിളിക്കുവാൻ ഞാൻ പറഞ്ഞിരുന്നു.ഒട്ടനവധി പേരാണ് എന്നെ വിളിച്ചതും അവർ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ എന്നോട് ഷെയർ ചെയ്യുകയും ചെയ്തു. ഒരു പരിധി വരെ അവർക്കുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാൻ സാധിച്ചിരുന്നു.ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

അത് കൂടുതല്‍ പ്രശ്നങ്ങളുടെ ആരംഭമാണ്.ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ച് ഒളിച്ചോടാന്‍ കഴിയുന്നു. അവരെ ചുറ്റി ജീവിച്ചിരിക്കുന്നവര്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വീഴുന്നു. തനിക്കുചുറ്റും തന്നെ ആശ്രയിച്ച് ജീവിക്കുന്നവരെക്കുറിച്ച്, അവരുടെ സങ്കടങ്ങളെക്കുറിച്ച് ചിന്തിച്ചാൽ ഒരിക്കലും ആത്മഹത്യ ചെയ്യുവാൻ കഴിയില്ല.കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത് സന്ദർശക വിസയിൽ വന്ന ഒരു പ്രായം ചെന്ന ഒരാളാണ്.തൃശൂർ സ്വദേശിയാണ്.മകളെയും,ഭർത്താവിനെയും കൊച്ചുമകളെയും കാണുവാൻ വേണ്ടി ഇവിടെ വന്നതായിരുന്നു.കൊച്ചുമകൾക്ക് അമ്മയുടെ അച്ഛനോട് വലിയ ഇഷ്ടമായിരുന്നു.ഇന്നത്തെ മക്കൾക്ക് കിട്ടാത്ത ഭാഗ്യമാണ് ആ കൊച്ചുമോൾക്ക് ലഭിച്ചത്.കഥകൾ പറഞ്ഞ് കൊടുത്തും താലോലിച്ചുമാണ് അപ്പൂപ്പൻ തൻെറ കൊച്ചുമകളെ ഉറക്കിയിരുന്നത്. അപ്പൂപ്പൻെറ സാമിപ്യം ഈ അവധി ദിവസങ്ങളിൽ പോലും അവളെ സന്തോഷവതിയാക്കിരുന്നു.ഒരു ദിവസവും രാവിലെ വീട്ടുകാർ കതക് തുറന്ന് നോക്കുമ്പോൾ ഫാനിൽ തൂങ്ങി നിൽക്കുന്ന അപ്പൂപ്പൻെറ കാലിൽ പിടിച്ച് കെട്ടിപിടിച്ച് കരയുന്ന മോളെയാണ്.അച്ഛനും അമ്മക്കും കാണുവാൻ കഴിഞ്ഞത്.

സ്നേഹം നൽകിയ അപ്പൂപ്പൻെറ വേർപ്പാട് ആ കുഞ്ഞുമനസ്സിനെ വളരെ തളർത്തിയിരുന്നു. ഇപ്പോഴും അവൾ അതിൽ നിന്നും മോചിതയാട്ടില്ല.ഒരു ദുർബല നിമിഷത്തിൽ നിങ്ങൾ ചിന്തിക്കാതെ പോകുന്നത് ഒറ്റവരുടെ സ്നേഹത്തെയാണ്.നിങ്ങൾ ആത്മഹത്യ ചെയ്യുമ്പോൾ നിങ്ങളുടെ കുടുംബം അനുഭവിക്കുന്ന വേദനയെ കുറിച്ച് ചിന്തിച്ചാൽ മാത്രം മതി.ഇന്നത്തെ തലമുറക്ക് അപ്പൂപ്പൻെറയും അമ്മൂമ്മയുടെയും സ്നേഹം നിറഞ്ഞ തലോടലുകളും,കരുതലുമാണ് ആവശ്യം.നിങ്ങൾ പറഞ്ഞ് കൊടുക്കുന്ന അറിവുളള കഥകളും അറിഞ്ഞും കേട്ടുമാണ് അവർ സമൂഹത്തിലെ ഉത്തമപൗരന്മാരായി മാറുന്നത്. അങ്ങനെയൊക്കെയാണ് ഞങ്ങളുടെ തലമുറ വളർന്നതും.ഇവിടെ ആ കൊച്ചുമകൾ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നുണ്ട്.

കഥകൾ പറഞ്ഞ് കൊടുക്കുവാനും സ്നേഹിക്കുവാനും അവളുടെ അപ്പൂപ്പൻ ഇന്നില്ല.അതോടപ്പം മരിച്ച് തൂങ്ങി നിൽക്കുന്ന അമ്മയുടെ അച്ഛൻെറ രൂപം ആ കൊച്ച് മനസ്സിനെ ഭീതിയിലാക്കിയിരിക്കുന്നു. ആത്മഹത്യകുറിച്ച് ചിന്തിക്കുന്നവരുടെ മുന്നിലുളള ഒരു വലിയ ദൃഷ്ടാന്തമാണ് ഈ സംഭവം.ഏതൊരു മനുഷ്യനും ഏറ്റവും വിലപ്പെട്ടത് അവന്റെ ജീവനാണ്.എവിടം വരെ ജീവനുണ്ടോ, അവിടം വരെ ഉലകമുണ്ട്' എന്നൊരു പഴമൊഴിയുണ്ട്.അത് മനസ്സിലാക്കുക.ജീവിതം ദെെവം നൽകിയ മഹാ അനുഗ്രഹമാണ്. ഈ അനുഗ്രഹം മനുഷ്യന് ഒരിക്കല്‍ മാത്രമേ ലഭിക്കൂ. ഇങ്ങനെ ലഭിച്ച മഹാ അനുഗ്രഹത്തെ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കടിപ്പെട്ട് നശിപ്പിക്കുക എന്നത് ബുദ്ധിശൂന്യതയാണ്.

ജീവിതത്തില്‍ മനുഷ്യന് പ്രയാസവും ദുരിതങ്ങൾ ഒക്കെ ഉണ്ടാകാം. അതുപോലെ അവന് സന്തോഷം നിറഞ്ഞ ഒട്ടനവധി നിമിഷങ്ങളും ലഭിച്ചിട്ടുണ്ടെന്ന് ഓർക്കുക. വീണ്ടും ഞാൻ ഓർമ്മിപ്പിക്കുകയാണ്. എതെങ്കിലും തരത്തിൽ മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ ആ വിഷയം നല്ല സുഹൃത്തുക്കളുമായി പങ്ക് വെക്കുക.അതുമില്ലെങ്കിൽ എന്നെ എപ്പോൾ വേണമെങ്കിൽ വിളിക്കാം.ഒരു സുഹൃത്തിനെ പോലെ,നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപോലെ ഞാൻ കൂടെയുണ്ടാകും. ഒരുപാട് മൃതദേഹങ്ങൾ കണ്ടിട്ടുളള ഞാൻ ഏറ്റവും കൂടുതൽ വേദനിക്കുന്നതും, വെറുക്കുന്നതും ആത്മഹത്യചെയ്തവരുടെ മൃതദേഹങ്ങൾ കാണുമ്പോഴാണ്.
അഷറഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (2 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (2 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (3 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (5 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (5 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (5 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (5 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (6 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (6 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (6 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (6 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (6 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (6 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (6 hours ago)

Malayali Vartha Recommends